ഓപ്പറേഷന്‍ അനന്ത; ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന്
ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുമായി ഒറ്റപ്പാലത്ത് സഹകരിക്കണമെങ്കില്‍ സ്ഥലം നഷ്ടമാകുന്ന കച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വ്യാപാരികള്‍.
അറുപതുവര്‍ഷം വരെ പഴക്കമുള്ള കച്ചവടക്കാരാണ് ഒറ്റപ്പാലം നഗരത്തിലുള്ളത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന പക്ഷം ഇവരുടെ ജീവിതമാര്‍ഗം തന്നെ അടഞ്ഞുപോകുന്ന സ്ഥിതിയുണ്ടാകും. ഇതു പരിഹരിക്കാന്‍ സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൈയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് സി. സിദ്ധിഖ് ആവശ്യപ്പെട്ടു.
അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതിനു ഓപ്പറേഷന്‍ അനന്തയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗതം സുഗമമാക്കുന്നതിനു പൊതുനിരത്ത്‌കൈയേറിയ ഭൂമിക്ക് പുറമേ സ്വന്തം സ്ഥലവും വിട്ടുനല്കാന്‍ തയാറാണെന്നും വ്യാപാരി നേതാക്കള്‍ സബ് കളക്ടറുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."