അധ്യാപക സ്ഥലംമാറ്റം പരാതിരഹിതമാവണം: കെ.എസ്.ടി.യു
കല്‍പ്പറ്റ: ജില്ലയിലെ അധ്യാപകരുടെ സ്ഥലം മാറ്റം, സ്ഥാനകയറ്റം തുടങ്ങിയവ പരാതിരഹിതമാക്കാന്‍ വിദ്യാഭ്യാസ അധികാരികള്‍ തയാറാവണമെന്ന് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ (കെ.എസ്.ടി.യു) ജില്ലാ നേതൃ ക്യാംപ് ആവശ്യപ്പെട്ടു. അസമയങ്ങളിലും അസ്ഥാനത്തുമാണ് അധ്യാപക സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ മാര്‍ച്ച് വരെ അധ്യാപകരുടെ തസ്തിക നികത്തണമെന്ന് നിര്‍ദേശമുണ്ട്. ഒഴിവ് നികത്തണമെന്നും അധ്യാപക നിയമനം കാര്യക്ഷമമാക്കണമെന്നും പി.ടി.എ ഭാരവാഹികള്‍, ജനപ്രതിനിധികള്‍, അധ്യാപക സംഘടനകള്‍ തുടങ്ങിയവര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഗൗരവത്തിലെടുത്തില്ല.
പുനത്തില്‍ മുഹമ്മദ് അസ്‌ലം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ. സിദ്ദീഖ്, ഇ.ടി റിഷാദ് വിഷയാവതരണം നടത്തി. കെ.എം മുഹമ്മദ് റാഫി, സി.കെ ജാഫര്‍, എം. അബൂബക്കര്‍, കെ. നസീര്‍, സി. നാസര്‍, എം.എം ഹഫീസുറഹ്മാന്‍, പി.എം മുനീര്‍, ജില്ലാ സെക്രട്ടറി നിസാര്‍ കമ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."