ഒന്നരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍
ചങ്ങനാശേരി : കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന തമിഴ്‌നാട് സ്വദേശിയെ ചങ്ങനാശേരി എക്‌സൈസ് സംഘം പിടികൂടി.
കറുകച്ചാല്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ഇന്നലെ ഒന്നര കിലോ കഞ്ചാവുമായി ഇയാള്‍ പിടിയിലാവുന്നത്. തമിഴ്‌നാട് തേനി - ഗുഡല്ലൂര്‍ സ്വദേശി പേയെതേവര്‍ (63) ആണ് അറസ്റ്റിലായത്. ഇയാള്‍ വലിയ കഞ്ചാവു സംഘങ്ങളുടെ ഇടനിലക്കാരനാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.കബത്തു നിന്നും ബസ് മാര്‍ഗം ആണ് ഇയാള്‍ കഞ്ചാവ് കേരളത്തിലും മറ്റു സ്ഥലങ്ങളിലും എത്തിച്ചിരുന്നത്.
കമ്പത്തു നിന്നും കഞ്ചാവു ഏറ്റുവാങ്ങുന്ന ഇയാളോടെ നിശ്ചിത സ്ഥലത്തെത്തുമ്പോള്‍ ആവശ്യക്കാരന്റെ വസ്ത്രത്തിന്റെയോ വാഹനത്തിന്റെയോ അടയാളം മാത്രം പറഞ്ഞു കൊടുക്കുന്ന രീതിയാണ് വില്പ്പനക്കാര്‍ സ്വീകരിച്ചിരുന്നതെന്ന് അറസ്റ്റിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യക്കാരന്റെ പേരോ മറ്റു വിവരങ്ങളോ വായന അറിയാത്ത ഇയാള്‍ക്ക് ഇതുമൂലം അറിയാന്‍ കഴിഞിരുന്നില്ലന്നും ഇയാള്‍ എക്‌സൈസിനോടു സമ്മതിച്ചു.ചങ്ങനാശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ടി വി ദിവാകരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിവലയിലായത്.
റെയ്ഡില്‍ പ്രിവന്റീവ് ആഫീസര്‍മാരായ പി എസ് ശ്രീകുമാര്‍, ബിനോയ് കെ മാത്യു സിവില്‍ ആഫിസര്‍മാരായ വി എന്‍ പ്രദീപ് കുമാര്‍, എ എസ് ഉണ്ണിക്കൃഷ്ണന്‍, എം നൗഷാദ്,മാനുവല്‍, ലാലുതങ്കച്ചന്‍ ഡ്രൈവര്‍ അനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."