HOME
DETAILS

റെയില്‍വേ കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് മാഫിയകള്‍ സജീവം അധികൃതരേ കണ്ണുതുറക്കൂ; യാത്രക്കാര്‍ ഭീതിയിലാണ്

  
backup
March 19 2017 | 22:03 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d

കോഴിക്കോട്: റെയില്‍വേ കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് മാഫിയകള്‍ സജീവമാകുന്നു. അധികൃതരുടെ അനാസ്ഥ മുതലെടുത്താണ് ക്രിമിനല്‍ ലോബികള്‍ ട്രെയിനുകളും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളും താവളമാക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ ഇവര്‍ വിളയാടുകയാണ്. കൂടാതെ ഭിക്ഷാടന മാഫിയകളും രംഗത്തുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അധികൃതരുടെ പ്രവണതയ്‌ക്കെതിരേ യാത്രക്കാരുടെയും ജനങ്ങളുടെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
രാത്രി സമയങ്ങളില്‍ മാത്രമാണ് ട്രെയിനുകളില്‍ പൊലിസ് സജീവമാവുന്നത്. എന്നാല്‍ ആ സമയത്ത് പോലും നിയമലംഘനങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി നിരന്തരം പരാതിയുണ്ടാകാറുണ്ട്. ഞായറാഴ്ചയിലും അവധി ദിവസങ്ങളിലുമാണ് ട്രെയിനുകളിലൂടെയുള്ള മദ്യക്കടത്ത് കൂടുതലുള്ളത്. പലപ്പോഴും പാസഞ്ചര്‍ ട്രെയിനുകളില്‍ കയറാന്‍ പറ്റാത്ത വിധം മദ്യപന്മാരുടെ അഴിഞ്ഞാട്ടമാണ്.
പ്രത്യേകിച്ചും മാഹി സ്റ്റേഷനില്‍ സ്റ്റോപ്പുള്ള ട്രെയിനുകളിലാണ് മദ്യപാനികളുടെ ശല്യം ഏറെയുള്ളത്. കംപാര്‍ട്ടുമെന്റുകളുടെ വാതില്‍ പടിയില്‍ കിടന്നും ഇരുന്നും മദ്യപന്മാര്‍ യാത്ര ചെയ്യുന്നത് പതിവു കാഴ്ചയാണ്. ദീര്‍ഘദൂര ട്രെയ്‌നുകളിലെ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റുകളില്‍ വരെ ഇവരുടെ ശല്യമുണ്ടാകാറുണ്ട്.  നേരത്തെ ഭിക്ഷാടകര്‍ക്ക് കടുത്ത നിയന്ത്രണം റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ ട്രെയിനുകളില്‍ അവര്‍ വീണ്ടും സജീവമായിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരേയുള്ള റൂട്ടില്‍ ഭിക്ഷാടന മാഫിയ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി അവരില്‍ നിന്ന് പണം ശേഖരിക്കാന്‍ തലശ്ശേരി, കൊയിലാണ്ടി കേന്ദ്രീകരിച്ചാണ് ലോബികള്‍ പ്രവര്‍ത്തിക്കുന്നത്. ഭിക്ഷാടകരെ മയക്കുമരുന്നുകള്‍ കടത്താനും ഉപയോഗപ്പെടുത്തുന്നുണ്ട്. ഭിക്ഷാടകരും മറ്റും പ്ലാറ്റ്‌ഫോമുകളില്‍ കിടന്നുറങ്ങുന്നത് കര്‍ശനമായി വിലക്കിയതോടെ സ്റ്റേഷന്‍ പരിസരങ്ങളിലാണ് ഇവരിപ്പോള്‍ തമ്പടിക്കുന്നത്. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പകല്‍ സമയത്ത് പോലും ഇതിന്റെ നഗ്നമായ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല. ട്രെയിനുകളില്‍ ടോയ്‌ലറ്റുകളില്‍ കയറിയും വാതില്‍പ്പടിയിലിരുന്നുമാണ് പുകവലി. പൊലിസുകാര്‍ പലപ്പോഴും ഇതു ശ്രദ്ധിക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. കോഴിക്കോട്, വടകര, തലശ്ശേരി ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതോടൊപ്പം നിയമലംഘകരെയും ക്രിമിനലുകളെയും മാഫിയകളെയും നിയന്ത്രിക്കുന്നതിലും റെയില്‍വേ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് യാത്രക്കാരുടെയും ജനങ്ങളുടെയും ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  32 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago