ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് ശിലാസ്ഥാപനം ഇന്ന്
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ടൗണില്‍ ചുങ്കം ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാരംഭിച്ച് കൈപ്പഞ്ചേരി വഴി ചുള്ളിയോട് റോഡില്‍ ഗ്യാസ് പമ്പിന് മുന്‍വശം എത്തിച്ചേരുന്ന റോഡിന്റെ ശിലാസ്ഥാപനം ഉച്ചക്ക് 12ന് വ്യവസായ മന്ത്രി എ.സി മൊയ്തീന് നിര്‍വഹിക്കും. പതിറ്റാണ്ടുകള്ക്കുമുന്പ് കൈപ്പഞ്ചേരിയില്‍ നിന്ന് ചുള്ളിയോട് റോഡിലേക്ക് നിര്‍മാണം ആരംഭിച്ച ബൈപ്പാസ് സ്ഥലം വിട്ടുകിട്ടുന്നതിന്റെ സാങ്കേതിക പ്രശ്നങ്ങളില്പെട്ടും, നിയമപ്രശ്നങ്ങളില്പെട്ടും മുടങ്ങിക്കിടക്കുകയായിരുന്നു. പരേതനായ കക്കോടന്‍ അബ്ദുള്‍ഖാദറുടെ അവകാശികള്‍ ഒരേക്കര്‍ 26 സെന്റ് സ്ഥലവും, കോഴിക്കോട് സ്വദേശി പുത്തന്‍വീട്ടില്‍ പ്രഭാകരന് മൂന്നു സെന്റ് സ്ഥലവും നഗരസഭക്ക് കൈമാറി. 2016-17 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 92 ലക്ഷം രൂപ വകയിരുത്തി. 800 മീറ്റര്‍ ദൂരം റീ ടാറിങിനും, 400 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ സൈഡ്കെട്ടി സംരക്ഷിച്ച് മണ്ണിട്ട് ഒരു കള്‍വര്‍ട്ടും നിര്‍മിക്കുന്നതിനുവേണ്ടിയാണ് ആദ്യഘട്ടത്തില്‍ ഫണ്ട് വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."