കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: മുസ്ലിംലീഗ്
മാനന്തവാടി: രൂക്ഷമായ വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് മുസ്ലിംലീഗ് മാനന്തവാടി നിയോജക മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ എം.കെ അബൂബക്കര്‍ ഹാജി അധ്യക്ഷനായി.
പടയന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. റിട്ടേണിങ് ഓഫിസര്‍മാരായ പി.കെ അബൂബക്കര്‍, പി.പി അയ്യൂബ്, ടി ഹംസ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ.സി മായന്‍ ഹാജി, യൂനുസ്, ഹുസൈന് കുഴിനിലം സംസാരിച്ചു. സെക്രട്ടറി പി.കെ അസ്മത്ത് നന്ദി പറഞ്ഞു. പ്രസിഡന്റായി എന്‍ നിസാര്‍ അഹമ്മദിനെയും, ജനറല്‍ സെക്രട്ടറിയായി പി.കെ അസ്മത്തിനെയും, ട്രഷററായി കടവത്ത് മുഹമ്മദിനെയും യോഗം തെരഞ്ഞെടുത്തു. പടയന്‍ അബ്ദുല്ല, ബ്രാന് അബ്ദുല്ല, അഹമ്മദ് മാസ്റ്റര്‍ (വൈസ്.പ്രസി.), ജബ്ബാര്‍ തവിഞ്ഞാല്‍, പി.വി.എസ് മൂസ്സ, കെ.എം അബ്ദുല്ല (ജോ.സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."