സമൂഹ മാധ്യമങ്ങളില്‍ ഹോട്ടലുകളെ അപകീര്‍ത്തിപെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി വേണമെന്ന്
കുന്നംകുളം : സമൂഹ മാധ്യമങ്ങളില്‍ നഗരത്തിലെ ഹേട്ടലുകളെ അപകീര്‍ത്തിപെടുത്തും വിധം വാര്‍ത്തകള്‍ പ്രജരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നു ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപെട്ടു. കഴിഞ്ഞ കുറച്ച ്ദിവസങ്ങളിലായി വടക്കേ ഇന്ത്യയിലെ ഒരു ഹോട്ടലിന്റെ ചിത്രത്തോടൊപ്പം കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള അശോക ഹോട്ടലാണിതെന്നും ഇവിടെ പട്ടിയിറച്ചി വില്‍പന നടത്തുന്നതു പൊലിസ് പിടികൂടിയെന്നുമാണു പ്രചരിക്കുന്നത്. ചിത്രത്തിലുള്ള പൊലിസുകാരും ബോര്‍ഡുമെല്ലാം വടക്കേ ഇന്ത്യയാണെന്നു തിരിച്ചറിയാമെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ഭീതി ഉടലെടുക്കുന്നതായും ഇവര്‍ ആരോപിച്ചു. ഈ പ്രചരണം നഗരത്തിലെ ഹോട്ടലുകളിലെ വ്യാപാരത്തെ വലിയ തോതില്‍ ബാധിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതു സംബന്ധിച്ചു ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഇതു അവസാനിപ്പിക്കണമെന്നും കച്ചവട സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു. ടി.എ ഉസ്മാന്‍, സുന്ദരന്‍ നായര്‍, ഫിയാസ്, കെ.പി ദേവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."