HOME
DETAILS

ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  
backup
May 17 2018 | 07:05 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d-9


തൃശൂര്‍: ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ഉറവിട നശീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. കാച്ചേരി എം.ബി നഗറില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ അധ്യക്ഷയായി. തൃശൂര്‍ കോര്‍പറേഷനില്‍ നടന്ന പരിപാടി കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എല്‍ റോസി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മുഖ്യാതിഥിയായി. അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി ലതിക മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ മേജര്‍ ടി.വി സതീശന്‍, ജില്ലാ മലേറിയ ഓഫീസര്‍ എം.എല്‍ ശശി, ജില്ലാ മീഡിയ എഡ്യൂക്കേഷന്‍ ഓഫീസര്‍ ഹരിതാദേവി, മറ്റു ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സ്‌ക്വാഡുകള്‍ വീടുകള്‍ സന്ദര്‍ശിച്ചു ഉറവിടനശീകരണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഡെങ്കി വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഗൃഹസന്ദര്‍ശന ബോധവത്കരണങ്ങള്‍, സെമിനാറുകള്‍ ബോധവത്കരണ പ്രദര്‍ശനങ്ങള്‍, പൊതുസ്ഥല ശുചീകരണ ക്യാംപയിന്‍, മൂവ് ടു പ്ലാന്റ്റേഷന്‍ ക്യാമ്പയിന്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനസന്ദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ 20 വരെ നീണ്ടുനില്‍ക്കും.
ജില്ലയില്‍ വേനല്‍മഴ ഇടവിട്ടു ലഭിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളം കെട്ടികിടക്കുകയും കൊതുകുകളുടെ സാന്ദ്രത ക്രമാതീതം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മറ്റത്തൂര്‍, വെള്ളാനിക്കര, ആലപ്പാട് തുടങ്ങിയ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും 20 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനകം 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജില്ലയില്‍ അകെ 939 കേസുകളും ഏഴു മരണവുമാണു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ വര്‍ഷവും ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യരോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മഴക്കാലമെത്തുന്നതിനു മുന്‍പേ തന്നെ മുന്‍കരുതലായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ യാതൊരു അലംഭാവവും കൂടാതെ എല്ലാവരും ഏര്‍പ്പെടേണ്ടതാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വടക്കാഞ്ചേരി : നഗരസഭയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനമായ ജാഗ്രതോത്സവത്തിനു തുടക്കം. പ്രതിദിനം പ്രതിരോധം എന്ന മുദ്രാവാക്യവുമായാണു എ.ഡി.എസിന്റെയും ബാലസഭയുടേയും നേതൃത്വത്തില്‍ ജാഗ്രതോത്സവം സംഘടിപ്പിയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കൊതുക് വ്യാപനം തടയാന്‍ ഉറവിട കൊതുക് നശീകരണം ആരംഭിച്ചു. ഇന്നലെ കാലത്തായിരുന്നു ഉറവിട കൊതുക് നശീകരണത്തിനു തുടക്കം കുറിച്ചത്. ഇന്നു പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കും.
18 നു പ്ലാന്റേഷനുകള്‍ കേന്ദ്രീകരിച്ചു ഉറവിട നശീകരണം നടത്തും. 19 നു സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കും. വാര്‍ഡ് സാനിറ്റേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ കക്കൂസ് വെന്റ് പൈപ്പുകളില്‍ കൊതുക് വലകള്‍ കെട്ടുന്നതിനും സ്ലാബുകളിലെ വിടവുകള്‍ ഒഴിവാക്കി ക്ലോറിനേഷന്‍ നടത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago