കട്ടപ്പുറത്ത് ബസുകളില്ല
സുല്‍ത്താന്‍ ബത്തേരി: കട്ടപ്പുറത്ത് ഒരൊറ്റ ബസ് പോലുമില്ലാതെ ബത്തേരി കെ.എസ്.ആര്.ടി.സി ഡിപ്പോ. സാധാരണ എല്ലാ ഡിപ്പോകളിലും ഒന്നില്‍ക്കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുണ്ടാവുമ്പോഴാണ് അഭിമാന പൂരിതമായ നേട്ടവുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാര്‍ വ്യത്യസ്തരാവുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങിനയൊരു നേട്ടം ഡിപ്പോക്ക് കൈവന്നിരിക്കുന്നത്. കട്ടപ്പുറത്തുണ്ടായിരുന്ന എല്ലാ ബസുകളും പണി തീര്‍ത്ത് നിരത്തിലിറക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി കട്ടപ്പുറത്ത് ബസുകളാല്‍ ഞെരുങ്ങിയിരുന്ന വര്‍ക്ക്ഷോപ്പ് ഇതോടെ സ്വതന്ത്രവുമായി.
കേരളത്തിലെ ഒരു ഡിപ്പോയിലും ബത്തേരിയിലെ ഒരു ബസും പണികള്‍ക്ക് കിടപ്പില്ല എന്നതും ഈ വിജയത്തെ ഇരട്ടിപ്പിക്കുന്നു. വിവിധ വകുപ്പുകളില്‍പ്പെട്ട എഴുപതോളം മെക്കാനിക്കല്‍ ജീവനക്കാരുടെ മാസങ്ങളായുള്ള ശ്രമഫലമായാണ് ഈ വിജയം. ഇതിനായി നേതൃത്വം നല്കിയ എ.ടി.ഒ പി ഷാജി, ഡിപ്പോ എന്‍ജിനീയര്‍ വി.കെ വിജയകുമാര്‍, എ.ഡി.ഇ, ചാര്ജ്മാന്, മെക്കാനിക്കല്‍ ജീവനക്കാര്‍ എന്നിവരെ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട് എംപ്ലോയീസ് യൂനിയന്‍ അഭിനന്ദിച്ചു. എം.സി മുരളീധരന് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എ.ബി ബിനോയ്, ജിബി സെബാസ്റ്റിയന്, വി.കെ തോമസ്, പി.എ ബഷീര്‍, അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."