കൈക്കൂലി വാങ്ങിയതായി ബോധ്യപ്പെട്ടാല്‍ പിരിച്ചു വിടുമെന്ന് ജില്ലാ പൊലിസ് മേധാവി
അടിമാലി: ജില്ലയിലെ പൊലിസ് സേനാ അംഗങ്ങളില്‍ ആരെങ്കിലും കൈക്കൂലി വാങ്ങിയതായി ബോധ്യപ്പെട്ടാല്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുന്നത് അടക്കമുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് പറഞ്ഞു.
അടിമാലിയില്‍ നടന്ന കേരള പൊലിസ് അസോസിയേഷന്‍ 33 ാമത് ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ സ്ത്രീകള്‍, കുട്ടികള്‍, ആദിവാസികള്‍ അടക്കമുള്ള അശരണര്‍ക്കു പ്രത്യേക പരിഗണന നല്‍കിക്കൊണ്ടു പൊലിസ് സേനാംഗങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം. അതോടൊപ്പം സാധാരണക്കാരായ ജനങ്ങള്‍ക്ക് നിര്‍ഭയമായി പൊലിസ് സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കാണുന്നതിനുള്ള സാഹചര്യം ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ സംജാതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ടൗണ്‍ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ കേരള പൊലിസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ബിജു, സി.ആര്‍ ബിജു, കെ.കെ ജോസ്, ജീമോന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നലെ രാവിലെ നടന്ന പൊതുസമ്മേളനം എസ് രാജേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി. വി.എന്‍ സജി, പൊലിസ് ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, സി.ടി ബാബുരാജ്, കെ.വി രാജു, കെ.വി വിശ്വനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സതീശ് ചന്ദ്രന്‍, സെക്രട്ടറി കെ.പി അനില്‍, ബിജു കുര്യന്‍, ി അല്‍ഫോന്‍സ് ജോസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ സനല്‍ ചക്രപാണി, കെ.എ അശോക്, സ്വാഗതസംഘം ചെയര്‍മാന്‍ സുരേഷ് ബാബു, കണ്‍വീനര്‍ ആര്‍ ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."