അനധികൃത കുടിയേറ്റക്കാരെ മൃഗങ്ങളെന്ന് അധിക്ഷേപിച്ച് ട്രംപ്
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റത്തെ അധിക്ഷേപിച്ച ട്രംപ് പുതിയ തെറിപ്രയോഗത്തിലൂടെ വിവാദം സൃഷ്ടിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ 'അപകടകാരികള്‍' എന്നും 'മൃഗങ്ങള്‍' എന്നും വിളിച്ചാണ് ട്രംപ് പുതിയ വിവാദം ഉണ്ടാക്കിയത്. വൈറ്റ്ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് ട്രംപ് കാലിഫോര്‍ണിയയിലുള്ള 'സാങ്ച്വറി ലോ' എന്ന സംവിധാനത്തെ എതിര്‍ത്തുകൊണ്ട് കുടിയേറ്റക്കാര്‍ക്കെതിരെ തുറന്നടിച്ചത്.
'നമ്മുടെ രാജ്യത്തേക്ക് കുടിയേറാന്‍ ഒരുപാടുപേര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരില്‍ കുറേപേരെ ഞങ്ങള്‍ തടയുന്നുണ്ട്. നിങ്ങള്‍ക്ക് വിശ്വസിക്കാനാവില്ല ഇവര്‍ എത്ര അപകടകാരികളാണെന്ന്. ഇവര്‍ മനുഷ്യരല്ല മൃഗങ്ങളാണ്. മുമ്പൊരിക്കലും നടന്നിട്ടില്ലാത്തത്ര അളവില്‍ ഇവരെ ഞങ്ങള്‍ പുറത്താക്കുന്നുണ്ട് 'എന്നാണ് ട്രംപ് പറഞ്ഞത്.
കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന കാലിഫോര്‍ണിയുടെ സാങ്ച്വറി ലോ സംവിധാനത്തെ ട്രംപ് വിളിച്ചത് 'ലോകത്തിലെ എറ്റവും മണ്ടന്‍ കുടിയേറ്റ നിയമം' എന്നായിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയുടെ പ്രാദേശിക നിയമവകുപ്പുകള്‍ ഫെഡറല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നത് കര്‍ശ്ശനമായും നിയന്ത്രിക്കുന്ന സാങ്ച്വറി ലോ, അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളെപ്പോലും ക്ഷണിക്കുന്നു എന്നാണ് ട്രംപിന്റെ വാദം.
നിയമം നടപ്പിലാക്കുന്ന കാലിഫോര്‍ണിയ ഗവര്‍ണര്‍ക്കെതിരെ നിയമം തടസ്സപ്പെടുത്തി എന്ന പേരില്‍ കേസു കൊടുക്കണം എന്നാണ് ട്രംപ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."