ഹിസ്ബുല്ല നേതാക്കള്‍ക്കെതിരേ യു.എസ് ഉപരോധം
വാഷിങ്ടണ്‍: ലബനാല്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശീഈ സംഘടനയായ ഹിസ്ബുല്ല നേതാക്കള്‍ക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ്‌റുല്ല, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നാസിം ഖാസിം എന്നിവര്‍ക്കും മറ്റു നാല് പേര്‍ക്കുമാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഉപരോധം ഏര്‍പ്പെടുത്തിയത്.
സഹാറയിലെ ഐ.എസ് സംഘടനയായ ഗ്രേറ്റര്‍ സഹായറയെ തീവ്രവാദ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന് ശേഷം മൂന്നാം തവണയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തുന്നത്. ഹിസ്ബുല്ലയുടെ നേതൃസമതിയെ ലക്ഷ്യമാക്കിയാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ഷൂറ കൗണ്‍സില്‍ അംഗങ്ങളെ ലക്ഷ്യമാക്കി ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗത്തെയും ആഗോള തീവ്രവാദ ഗൂഢാലോചനയെയും തങ്ങള്‍ തള്ളിയിരിക്കുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂച്ചിന്‍ പറഞ്ഞു.
നസ്‌റുല്ലക്കെതിരേ 1995, 2012 വര്‍ഷങ്ങളില്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാസിം ഖാസിമിനെതിരേ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആദ്യ ഉപരോധമാണിത്.
യു.എസിനൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളുടെ പങ്കാളിത്വമുള്ള സംഘടനയായ ടെററിസ്റ്റ് ഫിനാന്‍സിങ് ആന്‍ഡ് ടാര്‍ജറ്റിങ് സെന്റര്‍ (ടി.എഫ്.ടി.സി) എന്ന സംഘടനയും സംയുക്തമായാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. സഊദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍,ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഈ സംഘടനയില്‍ അംഗങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."