HOME
DETAILS

പാലായില്‍ വൈദ്യുതി മുടക്കത്തിനു പരിഹാരം; ഏരിയല്‍ പഞ്ചഡ് കേബിള്‍ പദ്ധതി നടപ്പിലാക്കുന്നു

  
backup
June 27 2016 | 00:06 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d

പാലാ: തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം ലക്ഷ്യമാക്കി പാലാ നഗരത്തില്‍ ഏരിയല്‍ പഞ്ചഡ് കേബിള്‍ പദ്ധതി നടപ്പിലാക്കുന്നു.
ഇന്‍സുലേറ്റഡ് കമ്പികളിലൂടെ വൈദ്യുതി നഗരത്തില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്പ്‌മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പിലാക്കുന്നത്.
പതിമൂന്നരകോടി രൂപയാണു പദ്ധതി നിര്‍വഹണത്തിനായി ചെലവഴിക്കേണ്ടി വരിക. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രോജക്ട് തയ്യാറാക്കി കെ.എസ്.ഇ.ബി കേന്ദ്രസര്‍ക്കാരിന് മുമ്പ് സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത് . ഈ പദ്ധതി പ്രകാരം നിരവധി മുന്‍സിപ്പാലിറ്റികളില്‍ ഇത്തരത്തില്‍ കേബിള്‍ പഞ്ച്ഡ് കേബിള്‍ സമ്പ്രദായത്തിന് അനുമതി നല്‍കുന്നുണ്ട്.
ട്രാന്‍സ്‌ഫോമറുകളിലേയക്ക് വൈദ്യുതി എത്തിക്കുന്ന ഹൈടെന്‍ഷന്‍ ലൈനുകള്‍ പൂര്‍ണമായും ഇന്‍സുലേറ്റഡ് കമ്പികളായി മാറും. ഈ പദ്ധതി നടപ്പിലാക്കുമ്പോള്‍ വലിയൊരു പ്രദേശത്ത് വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കുവാന്‍ സാധിക്കും.
മരങ്ങള്‍ വീണാലും ഇന്‍സുലേറ്റഡ് കേബിളുകള്‍ മുറിയുകയില്ല . ഇത് മൂലം സാധാരണ രീതീയിലുള്ള വൈദ്യുതി മുടക്കം ഒഴിവാക്കുവാന്‍ സാധിക്കും. ട്രാന്‍സ് ഫോമറുകളില്‍ നിന്ന് വീടുകളിലേയക്ക് കുറഞ്ഞ തോതില്‍ വൈദ്യതി എത്തിക്കുന്ന കമ്പികളിലുണ്ടാകുന്ന അപാകതകള്‍ ചെറിയൊരു മേഖലയില്‍ മാത്രമേ വൈദ്യുതി മുടക്കത്തിന് ഇടവരുത്തുകയുള്ളു.
ഇത്തരത്തില്‍ ഏരിയല്‍ പഞ്ച്ഡ് കേബിള്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ അപകടങ്ങളും കുറയും . കമ്പികളില്‍ തട്ടി വൈദ്യുതാഘാതമേറ്റ് അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുവാന്‍ സാധിക്കും .
രണ്ട് വര്‍ഷം എടുക്കും പദ്ധതി പൂര്‍ണമായും നടപ്പില്‍ വരുത്തുവാന്‍. ഈ സമ്പ്രദായം നടപ്പിലാക്കുമ്പോള്‍ വൈദ്യുതി തൂണുകളുടെ എണ്ണം കൂട്ടേണ്ടി വരും.
ഇപ്പോള്‍ രണ്ട് വൈദ്യുതി തൂണുകള്‍ തമ്മിലുള്ള ദൂരം 40മുതല്‍ 45 മീറ്റര്‍ വരെയാണ്. പുതിയ പദ്ധതി നടപ്പിലാക്കുമ്പോള്‍ 20മുതല്‍ 25 മീറ്ററായി കുറയ്‌ക്കേണ്ടി വരും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.വിവിധ ഘട്ടമായാണ് നിര്‍മാണം നടത്തുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  15 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago