മിച്ചഭൂമിയായി പതിച്ചുകൊടുക്കുന്നത് പാറക്കുളങ്ങള്‍
പയ്യന്നൂര്‍: കടുത്ത വേനലിലും വറ്റാത്ത കോറോം കനിത്തടം പാറപരപ്പിലെ കുളങ്ങള്‍ ഇല്ലാതാകുമെന്ന് ആശങ്ക. കാങ്കോല്‍ വില്ലേജിലെ കോറോം കനിത്തടം പാറപരപ്പ് പൂര്‍ണമായും മിച്ചഭൂമിയായി പതിച്ചു കൊടുത്തതോടെയാണ് കുളങ്ങള്‍ക്ക് മരണമണി ഉയരുന്നത്.
പ്രദേശത്തെ ഏക പ്രകൃതിദത്ത ജലസ്രോതസായ കോറോം എന്‍ജിനീയറിങ്ങ് കോളജിനു മുന്നിലുള്ള രണ്ടു സ്വാഭാവിക പാറക്കുളങ്ങളും മിച്ചഭൂമിക്കൊപ്പം അളന്ന് കൊടുത്തത് പുന:പരിശോധിക്കണമെന്ന് ആവശ്യമുയര്‍ന്നു.
മലബാര്‍ പരിസ്ഥിതി സമിതി അധികൃതരോട് ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടു. 2,000ത്തില്‍ ഇവിടെയുള്ള ജൈവ വൈവിധ്യമാര്‍ന്ന പാറപ്രദേശം മുഴുവന്‍ അര ഏക്കര്‍ വീതം 194 പേര്‍ക്ക് അന്നത്തെ സര്‍ക്കാര്‍ മിച്ചഭൂമിയായി കൊടുത്തപ്പോഴാണ് സര്‍വേ നമ്പര്‍ 256ല്‍പെടുന്ന പാറക്കളവും അളന്നു കൊടുത്തത്.
അനര്‍ഹരായ ഒട്ടേറെ പേര്‍ക്കും ഭൂമി ലഭിച്ചതായി അന്ന് തന്നെ പരാതിയുയര്‍ന്നിരുന്നു. 200ല്‍പരം പൂക്കളുള്ള ഈ പാറപ്രദേശവും കാനായി കാനവും അടങ്ങുന്ന ഇവിടം ഒരു ലാറ്ററേറ്റ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന അവസരത്തിലാണ് ഭൂമി പതിച്ചു കൊടുക്കുന്നതെന്നു പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."