കേന്ദ്ര യുവജനക്ഷേമ അവാര്‍ഡ് കാര്‍ഷിക കോളജിനു സമ്മാനിച്ചു
നീലേശ്വരം: കേരള കാര്‍ഷിക സര്‍വകലാശാലാതലത്തിലുള്ള ഏറ്റവും മികച്ച എന്‍.എസ്.എസ് യൂനിറ്റിനുള്ള കേന്ദ്ര യുവജനക്ഷേമ-കായിക വകുപ്പിന്റെ അവാര്‍ഡ് പടന്നക്കാട് കാര്‍ഷിക കോളജിനു സമ്മാനിച്ചു. അവാര്‍ഡ് കോളജ് അധികൃതര്‍ക്ക് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കൈമാറി. മികച്ച എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ക്കുള്ള 25000 രൂപയുടെ കാഷ് അവാര്‍ഡും ഉപഹാരങ്ങളും എന്‍.എസ്.എസ് കോഡിനേറ്റര്‍ പ്രൊഫ.കെ.ജി സംഗീതയ്ക്കും മികച്ച വളïിയര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട എല്‍ദോ ഷാജു, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി.
കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ഥി ക്ഷേമ ഡയരക്ടര്‍ ഡോ.ടി.ഐ മനോജ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ആര്‍ കൃഷ്ണകുമാര്‍, നഗരസഭാ ഉപാധ്യക്ഷ എല്‍ സുലൈഖ, കൗണ്‍സലര്‍ എം.എം നാരായണന്‍, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോ.ഡയരക്ടര്‍ ഡോ.പി.ആര്‍ സുരേഷ്, കോളജ് ഡീന്‍ ഡോ.എം ഗോവിന്ദന്‍, അസി.പ്രൊഫസര്‍ കെ.ജി സംഗീത, എ.വി നാരായണന്‍, അതുല്യ നന്ദകുമാര്‍ സംസാരിച്ചു.
ഇ-ഓക്ഷന്‍ 29ന്
കാസര്‍കോട്: കേരള വനം വകുപ്പ് തോട്ടങ്ങളില്‍ നിന്നു ശേഖരിച്ച വിവിധ ഇനങ്ങളിലും അളവുകളിലുമുള്ള തടികള്‍ വാണിജ്യ, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ചെറുകിട സംരംഭകര്‍ക്കും അനുയോജ്യമായ ലോട്ടുകളിലാക്കി ഇ-ഓക്ഷന്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."