കൊച്ചി മെട്രോയുടെ രണ്ടാമത്തെ ട്രെയിന്‍ ജൂലൈ എട്ടിന് എത്തും
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാമത്തെ ട്രെയിന്‍ നാളെ ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിക്കും.
മൂന്ന് കോച്ചുകളുള്ക്കൊള്ളുന്ന രണ്ടാമത്തെ ട്രെയിന്‍ നിര്‍മാണ കമ്പനിയായ ആല്സ്റ്റോമായിരിക്കും കേരളത്തിലേക്ക് കയറ്റി അയക്കുന്നത്. മൂന്ന് ട്രെയ്ലറുകളിലായി യാത്രതിരിക്കുന്ന കോച്ചുകള്‍ അടുത്തമാസം എട്ടിന് കൊച്ചിയില്‍ എത്തും. ഗതാഗത തടസം ഒഴിവാക്കാന്‍ രാത്രി മാത്രമായിരിക്കും യാത്ര.
ആലുവ മുട്ടം യാര്ഡിലെത്തിക്കുന്ന കോച്ചുകള്‍ കൂട്ടിയോജിപ്പിച്ചതിനുശേഷം വിവിധ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കും. ജൂലൈ പകുതിയോടെ വേഗത സംബന്ധിച്ച് പരീക്ഷണഓട്ടം നടത്തും.
കൊച്ചി മെട്രോയ്ക്കുവേണ്ടി 25 ട്രെയിനുകളാണ് ആല്‍സ്റ്റോം നിര്‍മിക്കുന്നത്. ഇതില്‍ ആദ്യ ട്രെയിന്‍ ഈ വര്‍ഷം ആദ്യം തന്നെ കേരളത്തിന് കൈമാറിയിരുന്നു. ഓരോ ട്രെയിനിലും മൂന്ന് കോച്ചുകള്‍ വീതമാണുള്ളത്.ബാക്കിയുള്ള 69 കോച്ചുകളുടെ നിര്‍മാണം ആല്‍സ്റ്റോമില്‍ പുരോഗമിക്കുകയാണ്.
22 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ഉയരവുമാണ് ഒരു കോച്ചിനുള്ളത്. ഓരോ കോച്ചിലും 200 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോ സര്‍വീസ് നടത്തുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാക്കുകളുടെയും സ്റ്റേഷന്റെയും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനം അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് പിണറായി സര്‍ക്കാര്‍ മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."