ഗസ്റ്റ് അധ്യാപകരെ നിയമിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് വിമുഖത; വേതനം നല്‍കേണ്ടത് അവധി ആവശ്യമുളള അധ്യാപകര്‍
കൊച്ചി : ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതില്‍ മാനേജ്‌മെന്റുകള്‍ക്ക് വൈമനസ്യം. അവധി ആവശ്യമുളള അധ്യാപകര്‍ പകരക്കാരനെ നിയമിച്ചശേഷമെ അവധിയില്‍ പ്രവേശിക്കാവൂവെന്ന് സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതു പാലിക്കാനാണ് മാനേജ്‌മെന്റുകള്‍ വൈമനസ്യം കാട്ടുന്നത്. സര്‍ക്കാര്‍ സ്‌കൂളിലെ ഗസ്റ്റ് നിയമനങ്ങളിലെ നിര്‍ദേശങ്ങള്‍ തന്നെയാണ് മാനേജ്‌മെന്റുകള്‍ക്കും ബാധകം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റ്,സബ്ജക്ട് എക്‌സ്‌പേര്‍ട്ട് എന്നിവരുടെ നേൃത്വത്തിലുള്ള സമിതിയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. എന്നാല്‍ ഇത് എയ്ഡഡ് സ്‌കൂളുകള്‍ക്ക് ബാധകമല്ല. സ്‌കൂള്‍ മാനേജര്‍ക്ക് അധ്യാപകരെ നിയമിക്കാന്‍ പരമാധികാരമുണ്ട്. മാനേജ്‌മെന്റുകള്‍ക്ക് അധ്യാപകരുടെ വേതനം ആര്‍.ഡി.ഡി വഴി സര്‍ക്കാര്‍ നല്‍കുകയും ചെയ്യും.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുവരുന്ന മുറയ്ക്ക് നിയമനം നടത്താമെങ്കിലും മാനേജ്‌മെന്റുകള്‍ക്ക് നിയമനം നടത്തണമെങ്കില്‍ ചുരുങ്ങിയത് ഒരുവര്‍ഷമെങ്കിലും അവധി ആവശ്യമുള്ളവര്‍ ഉണ്ടായിരിക്കണം. ഇത്തരത്തില്‍ സീനിയര്‍ അധ്യാപകരായി നിയമിക്കപ്പെടുന്നവര്‍ക്ക്് പ്രതിദിനം ആയിരത്തി മുന്നൂറ് രൂപയും ജൂനിയര്‍ ആയവര്‍ക്ക് തൊള്ളായിരം രൂപയും വേതനമായി നല്‍കണമെന്നാണ് ചട്ടം. ബിരുദാനന്തര ബിരുദവും സെറ്റും ബി.എഡുമാണ് യോഗ്യത. അധിക യോഗ്യതയില്ലെങ്കില്‍ പി. ജി യോഗ്യത നിലനിര്‍ത്തി നിയമനം നടത്താം.
ഏകദേശം പതിനായിരത്തിലധികം ഗസ്റ്റ് അധ്യാപകര്‍ സംസ്ഥാനത്ത് തുഛമായ വേതനത്തിലാണ് പണിയെടുക്കുന്നത്. എന്നാല്‍ മാനേജ്‌മെന്റുകളില്‍ സേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ അവധി അപേക്ഷ നല്‍കുമ്പോള്‍ പകരക്കാരനെ കൂടി കണ്ടെത്തിക്കൊടുക്കേണ്ട ഗതികേടിലാണ്. ഇനി പകരക്കാരനെ കണ്ടെത്തിയാല്‍ തന്നെ നിയമിക്കുന്നവര്‍ വേതനവും നല്‍കണം. പ്രസവാവധിയില്‍ പ്രവേശിക്കുന്നവരാണെങ്കില്‍ ആറുമാസവും പകരക്കാര്‍ക്ക് ശമ്പളം നല്‍കണം.
ഇത്തരത്തില്‍ അവധിയില്‍ പ്രവേശിക്കുന്നവര്‍ തങ്ങള്‍ക്ക് അവധിക്കാലത്ത് ലഭിക്കുന്ന മുഴുവന്‍ ശമ്പളവും പകരക്കാര്‍ക്ക് നല്‍കണമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ഇനി മാനേജര്‍ ഗസ്റ്റ് അധ്യാപകരെ ക്ഷണിച്ചാല്‍ തന്നെ കുറഞ്ഞ വേതനം ഓഫര്‍ നല്‍കുന്നതിനാല്‍ പലരും വിട്ടുപോകുകയാണ് പതിവ്. ഇതിന് തടയിടാനാണ് അവധിയെടുക്കുന്നവര്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ച തുക നല്‍കി ഗസ്റ്റ് അധ്യാപകരെ ഉറപ്പിക്കുന്നത്. അതേസമയം അവധിയില്‍ പോകുന്ന സഹഅധ്യാപകര്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തുന്നതിനെ തടയാന്‍ മറ്റ് അധ്യാപകര്‍ തന്നെ ക്‌ളാസുകള്‍ കൈകാര്യം ചെയ്യുന്നതും പതിവാണ്. അതേസമയം 2012 ല്‍ അണ്‍ എയ്ഡഡ് മേഖലയ്ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഗസ്റ്റ് അധ്യാപകര്‍ക്ക് ചുരുങ്ങിയത് പതിനായിരം രൂപ വേതനം നല്‍കണമെന്നാണ്.
എന്നാല്‍ സര്‍ക്കാര്‍ സഹായം ഒട്ടുംതന്നെയില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിയമം അതിന്റെ മുറയ്ക്ക് പാലിക്കപ്പെടുമ്പോള്‍ അയ്യായിരം രൂപപോലും വേതനം നല്‍കാന്‍ മടിക്കുന്ന മനേജ്‌മെന്റ് നിലപാടുകള്‍ക്കെതിരേ അമര്‍ഷമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."