നാട്ടില്‍ നിന്നും കുടുംബ സമേതം ഉംറക്ക് പുറപ്പെട്ട മലയാളി ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മരിച്ചു
മനാമ: നാട്ടില്‍ നിന്നും കുടുംബ സമേതം ഉംറക്ക് പുറപ്പെട്ട മലയാളി ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മരിച്ചു. കൊല്ലം നിലമേല്‍ സ്വദേശി ഷഹന മന്‍സിലില്‍ അബ്ദുല്‍ ഹഖീം (69) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് 'ഗള്‍ഫ് എയര്‍' വിമാനത്തിലാണ് ഹഖീം കുടുംബ സമേതം ഉംറക്ക് പുറപ്പെട്ടത്. യാത്രക്കിടെ ബഹ്റൈനില്‍ നിന്നുള്ള കണക്ഷന് ഫ്ളൈറ്റ് വഴി ജിദ്ദയിലേക്ക് പോകേണ്ടതായിരുന്നു.
എന്നാല്‍ ബഹ്റൈനിലിറങ്ങി ലോഞ്ചില്‍ വിശ്രമിക്കവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ ഷൈല ബീവിയും കൂടെയുണ്ടായിരുന്നു. മകള്‍ ഷഹന നാട്ടിലാണ്. ഖത്തറിലുള്ള മകന് നുജൂം അടുത്ത ദിവസം ബഹ്റൈനിലെത്തും. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള ചിലവുകള്‍ ഗള്‍ഫ് എയര്‍ വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."