പ്ലസ്‌വണ്‍ മുഖ്യ അലോട്ട്‌മെന്റ് അവസാനിച്ചു
മലപ്പുറം: രണ്ടുഘട്ടങ്ങളിലായി നടന്ന പ്ലസ്് വണ്‍ പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും അപേക്ഷിച്ച പകുതിയലധികം പേര്‍ക്കും സീറ്റ് ലഭിച്ചില്ല. ഏകജാലകപ്രകാരമുള്ള രണ്ടാം അലോട്ട്‌മെന്റില്‍ സംസ്ഥാനത്ത് ലഭ്യമായ 99.7 സീറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള മലബാര്‍ ജില്ലകളിലാണ് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണം കൂടുതല്‍. സംസ്ഥാനത്താകെയുള്ള 2,91,225 സീറ്റുകളിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി 5,01,180 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 2,90,353 വിദ്യാര്‍ഥികള്‍ക്കാണ് രണ്ടുതവണയായി നടന്ന അലോട്ട്‌മെന്റ് നടപടികളിലൂടെ പ്രവേശനം ലഭിച്ചത്. 14 ജില്ലകളിലായി ഇനി 872 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ വിവിധ സംവരണ വിഭാഗങ്ങള്‍ക്കു മാറ്റിവച്ച സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. പത്തനംതിട്ടയില്‍ 289 ഉം ഇടുക്കി 234 ഉം ജനറല്‍ സീറ്റുകളില്‍ ഇനിയും അലോട്ട്‌മെന്റ് നടത്താനുണ്ട്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളില്ല. പ്ലസ് വണ്ണിന് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. മലപ്പുറത്ത് 79,506 അപേക്ഷരുള്ളപ്പോള്‍ 39,904 സീറ്റുമാത്രമാണുള്ളത്. ബാക്കിയുള്ള 40,000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ ഇനി ബാക്കിയുള്ളത് 25 സീറ്റുമാത്രം.
വിവിധ ജില്ലകളിലെ അപേക്ഷകരുടെ എണ്ണം, അലോട്ട്‌മെന്റ് ലഭിച്ചവര്‍, ഒഴിവുള്ള സീറ്റുകള്‍ ബ്രാക്കറ്റില്‍. തിരുവനന്തപുരം: 40789, 24710(17), കൊല്ലം: 37554,21785(54), പത്തനംതിട്ട: 17279, 11704( 323), ആലപ്പുഴ: 3131220, 18718(41), കോട്ടയം: 27526, 16825(9), ഇടുക്കി: 15326, 9240(250), എറണാംകുളം: 43598, 24222(9), തൃശൂര്‍: 43721, 25614(12), പാലക്കാട്: 44242,24046(11), കോഴിക്കോട്: 50618,27345(24), മലപ്പുറം: 79506, 39879(25), വയനാട്: 12249, 7951(5), കണ്ണൂര്‍: 38388, 25379(30), കാസര്‍കോഡ്: 19164, 12935(62).മലപ്പുറം: രണ്ടുഘട്ടങ്ങളിലായി നടന്ന പ്ലസ്് വണ്‍ പ്രവേശനത്തിനുള്ള മുഖ്യ അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും അപേക്ഷിച്ച പകുതിയലധികം പേര്‍ക്കും സീറ്റ് ലഭിച്ചില്ല. ഏകജാലകപ്രകാരമുള്ള രണ്ടാം അലോട്ട്‌മെന്റില്‍ സംസ്ഥാനത്ത് ലഭ്യമായ 99.7 സീറ്റുകളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടുതലുള്ള മലബാര്‍ ജില്ലകളിലാണ് സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ എണ്ണം കൂടുതല്‍. സംസ്ഥാനത്താകെയുള്ള 2,91,225 സീറ്റുകളിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി 5,01,180 വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ 2,90,353 വിദ്യാര്‍ഥികള്‍ക്കാണ് രണ്ടുതവണയായി നടന്ന അലോട്ട്‌മെന്റ് നടപടികളിലൂടെ പ്രവേശനം ലഭിച്ചത്. 14 ജില്ലകളിലായി ഇനി 872 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. പത്തനംതിട്ട, ഇടുക്കി, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒഴികെ വിവിധ സംവരണ വിഭാഗങ്ങള്‍ക്കു മാറ്റിവച്ച സീറ്റുകള്‍ മാത്രമാണ് ഒഴിവുള്ളത്. പത്തനംതിട്ടയില്‍ 289 ഉം ഇടുക്കി 234 ഉം ജനറല്‍ സീറ്റുകളില്‍ ഇനിയും അലോട്ട്‌മെന്റ് നടത്താനുണ്ട്. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് സീറ്റുകളില്ല. പ്ലസ് വണ്ണിന് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് ഉപരിപഠനത്തിന് അവസരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. മലപ്പുറത്ത് 79,506 അപേക്ഷരുള്ളപ്പോള്‍ 39,904 സീറ്റുമാത്രമാണുള്ളത്. ബാക്കിയുള്ള 40,000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ ഇനി ബാക്കിയുള്ളത് 25 സീറ്റുമാത്രം.
വിവിധ ജില്ലകളിലെ അപേക്ഷകരുടെ എണ്ണം, അലോട്ട്‌മെന്റ് ലഭിച്ചവര്‍, ഒഴിവുള്ള സീറ്റുകള്‍ ബ്രാക്കറ്റില്‍. തിരുവനന്തപുരം: 40789, 24710(17), കൊല്ലം: 37554,21785(54), പത്തനംതിട്ട: 17279, 11704( 323), ആലപ്പുഴ: 3131220, 18718(41), കോട്ടയം: 27526, 16825(9), ഇടുക്കി: 15326, 9240(250), എറണാംകുളം: 43598, 24222(9), തൃശൂര്‍: 43721, 25614(12), പാലക്കാട്: 44242,24046(11), കോഴിക്കോട്: 50618,27345(24), മലപ്പുറം: 79506, 39879(25), വയനാട്: 12249, 7951(5), കണ്ണൂര്‍: 38388, 25379(30), കാസര്‍കോഡ്: 19164, 12935(62).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."