HOME
DETAILS
MAL
വെറും നദിയല്ല; ഗംഗയ്ക്കിനി മാനുഷിക പരിഗണനയും
backup
March 20 2017 | 14:03 PM
ഡറാഡൂണ്‍: ഇന്ത്യയിലെ ആദ്യത്തെ ജീവന്റെ സത്തയെന്ന ബഹുമതി ഇനി ഗംഗാ നദിക്കു സ്വന്തം.
ഗംഗയുടെ ജീവന്റെ അസ്തിത്വം അംഗീകരിക്കണമെന്ന അപേക്ഷ ഉത്തരാഖണ്ഡ് ഹൈക്കോടതി അംഗീകരിച്ചു.
ഇതോടെ മനുഷ്യനു ലഭിക്കുന്ന എല്ലാ പരിഗണനകളും നിയമപിന്‍ബലവും ഇനി ഗംഗയ്ക്കും ലഭിക്കും.
ഇതു പ്രകാരം ഗംഗാനദി മലിനപ്പെടുത്തുന്നവര്ക്കുള്ള ശിക്ഷ മനുഷ്യനെ ആക്രമിച്ചാല്‍ ലഭിക്കുന്ന ശിക്ഷയ്ക്കു തുല്യമായിരിക്കും.
നദി ശുദ്ധീകരിക്കാനും സംരക്ഷണം ഉറപ്പുവരുത്താനും ഗംഗ അഡ്മിനിസ്ട്രേഷന് ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
ഗംഗാ നദി മലിനപ്പെടുത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കുന്നില്ലെന്നാരോപിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരേ നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."