കണികാ പരീക്ഷണത്തിനുള്ള അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി
തേനി: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തേനിയിലെ പൊട്ടിപ്പുറത്ത് നടക്കാനിരിക്കുന്ന കണികാ പരീക്ഷണത്തിനുള്ള അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പാരിസ്ഥിതിക അനുമതി നേടിയെടുത്തതെന്നും അംഗീകാരമില്ലാത്ത ഏജന്‍സിയാണ് തേനിയിലെ വെസ്റ്റ് ബോഡി ഹില്‍സ് വനത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയതെന്നും കാട്ടി പൂവുലകിന്‍ നന്പര് എന്ന പരിസ്ഥിതി സംഘടന നല്കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ വിധി.
പൊട്ടിപ്പുറത്ത് പദ്ധതിക്കായി 66 ഏക്കര്‍ ഭൂമിയാണ് തമിഴ്നാട് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. ഗവേഷണകേന്ദ്രവുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും മറ്റുമായാണ് ഭൂമി കൈമാറിയത്. ഇവിടെയുള്ള അമ്പരശന്‍കോട് മലയ്ക്കുള്ളിലാണ് പരീക്ഷണത്തിനുള്ള നിലയം. രണ്ടു കി.മീറ്റര്‍ മല തുരന്നാണ് നിലയം സ്ഥാപിക്കുന്നത്. 2010ലായിരുന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയം കണികാ പരിശീലനകേന്ദ്രത്തിന് അനുമതി നല്‍കിയത്. പരീക്ഷണത്തിനുള്ള പാരിസ്ഥിതിക അനുമതിയാണ് ഹരിത ട്രൈബ്യൂണല്‍ തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."