ഇടിവീരന്‍മാരായ പൊലിസുകാരനെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരും: പാച്ചേനി
എടക്കാട്: എടക്കാട് പൊലിസ് സ്റ്റേഷനിലെ കസ്റ്റഡിയിലെ മര്‍ദനത്തെ തുടര്‍ന്നു മരിച്ച ഉനൈസിന്റെ കുടുംബത്തിനു നീതി ലഭിക്കാന്‍ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്നു ഡി.ഡി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. എടക്കാട് പൊലിസ് സ്റ്റേഷനിലെ ചില പൊലിസുകാര്‍ ഇടിവീരന്‍മാരാണെന്നും ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഉനൈസിന്റെ കസ്റ്റഡിമരണത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തില്‍ എടക്കാട് പൊലിസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസ് പ്രതികളായ കുഞ്ഞനന്തനും കൊടി സുനിയും നിയമവിരുദ്ധമായി പരോള്‍വാങ്ങി നാട്ടില്‍ വിലസുകയാണ്. പൊലിസ് അസോസിയേഷന്‍ സമ്മേളനത്തോടെ പൊലിസിന്റെ രാഷ്ട്രീയവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ചുവപ്പ് ഡ്രസിട്ട് നടക്കുന്ന പൊലിസുകാര്‍ക്കു കാക്കി അഴിച്ച്‌വയ്ക്കുന്നതാണു നല്ലത്. ഉനൈസിന്റെ കടുംബത്തെ സഹായിക്കാന്‍ ഇന്നു ഡി.സി.സി യോഗം ചേരുമെന്നും പാച്ചേനി പറഞ്ഞു.
പുതുക്കുടി ശ്രീധരന്‍ അധ്യക്ഷനായി. വി.എ നാരായണന്‍, കെ. സുരേന്ദ്രന്‍, കെ.സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു. എടക്കാട് ബസാറില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് എം.പി മുരളി, വി. രാധാകൃഷ്ണന്‍, ടി.ഒ മോഹനന്‍, സി.ടി സജിത്ത്, രജനി രമാനന്ദ്, പി.ടി സഗുണന്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പൊലിസ് സ്റ്റേഷനു സമീപം ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് തടഞ്ഞു.
പ്രവര്‍ത്തകര്‍ ദേശീയപാതയിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."