മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന് വൈകിട്ട് അഞ്ചിന് കലക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പി.ആര്‍.ഡി സഹായ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും 'സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനാകും.
മെഗാ എക്‌സിബിഷന്‍ 'പൊന്‍കതിര്‍' 18ന് രാവിലെ 9.30ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സര്‍ക്കാറിന്റെ എണ്‍പതിലേറെ വകുപ്പുകളും സഹകരണ സ്ഥാപനങ്ങളും ഒരുക്കുന്ന 180ഓളം സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന മെഗാ എക്‌സിബിഷന്‍ 25 വരെ തുടരും. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഗ്രാമങ്ങളില്‍ ഒരുക്കുന്ന പി.ആര്‍.ഡി സഹായ കേന്ദ്രം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം പ്രശാന്ത് നാരായണന്‍ സംവിധാനം ചെയ്ത 'ഉദയപഥം' മള്‍ട്ടിമീഡിയ ഷോയോടെ കലാപരിപാടികളുടെ അരങ്ങുണരും. ശേഷം പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ആശാ ശരത്തിന്റെ നൃത്താവതരണവും വിജയ് യേശുദാസ് നയിക്കുന്ന പിന്നണി ഗായകരുടെ ഗാനമേളയും നടക്കും. 25 വരെ പാട്ടും വിവിധ പരിപാടികള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഐ.പി.ആര്‍.ഡി ഡയറക്ടര്‍ ടി.വി. സുഭാഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ഐ.പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ ടി.എ ഷൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."