HOME
DETAILS
MAL
ലഹരിക്കെതിരേ ബോധവല്‍ക്കരണം നടത്തും: മന്ത്രി
backup
June 27 2016 | 05:06 AM
തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗത്തിനെതിരേ പ്രത്യേക ബോധവല്‍ക്കരണം നടപ്പാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഈ പ്രവര്‍ത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെമാത്രം നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."