HOME
DETAILS

ഗസ്സ വെടിവയ്പ്: യു.എന്നില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈല്‍

  
backup
May 18 2018 | 19:05 PM

%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b8-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2


യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ നൂറോളം ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ ഇസ്‌റാഈലിനെതിരേ ഐക്യരാഷ്ട്രസഭയില്‍ കടുത്ത വിമര്‍ശം. ഹ്യുമന്‍ റൈറ്റ്‌സ് സമിതി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് പ്രതിനിധികള്‍ ഇസ്‌റാഈലിനെതിരേ ആഞ്ഞടിച്ചത്. സംഭവത്തില്‍ സ്വതന്ത്രാന്വേഷണം നടത്താനായി നടന്ന വോട്ടെടുപ്പില്‍ അമേരിക്ക ഒഴികെയുള്ള മുഴുവന്‍ രാജ്യങ്ങളും അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
പൂര്‍ണമായും അമിതാധികാരപ്രയോഗമാണ് ഇസ്‌റാഈല്‍ ഫലസ്തീനികള്‍ക്കെതിരേ നടത്തിയിരിക്കുന്നതെന്ന് ഹ്യുമന്‍ റൈറ്റ്‌സ് ഹൈക്കമ്മിഷണര്‍ സൈദ് റാഇദ് അല്‍ ഹുസൈന്‍ കുറ്റപ്പെടുത്തി. ''ജനനം മുതല്‍ മരണം വരെ ഗസ്സക്കാര്‍ വിഷമയമായ ചേരിയിലാണു കഴിയുന്നത്. ആത്മാഭിമാനം നിഷേധിക്കപ്പെട്ടിരിക്കുന്നു അവര്‍ക്ക്. മനുഷ്യരായി പോലും അവരെ ഇസ്‌റാഈല്‍ സൈന്യം പരിഗണിക്കുന്നില്ല. ഈ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശങ്ങളും എല്ലാ കാരണങ്ങളുമുണ്ടെന്നും അവര്‍ പരിഗണിക്കുന്നില്ല''-റാഇദ് അല്‍ ഹുസൈന്‍ പറഞ്ഞു.
എന്നാല്‍, മനുഷ്യാവകാശ സമിതിക്ക് സ്ഥിരമായ ഇസ്‌റാഈല്‍ വിരുദ്ധ മനോഭാവമുണ്ടെന്ന് അമേരിക്കയും ഇസ്‌റാഈലും ആരോപിച്ചു. കടുത്ത ഇസ്‌റാഈല്‍ വിരുദ്ധരായ രാജ്യങ്ങളാണ് സമിതിയിലെ കൂടുതല്‍ അംഗങ്ങളെന്നും അവര്‍ കുറ്റപ്പെടുത്തി. യു.എന്‍ പൊതുസഭ തെരഞ്ഞെടുത്ത 47 അംഗങ്ങള്‍ അടങ്ങിയതാണ് മനുഷ്യാവകാശ സമിതി. സംഭവത്തില്‍ അന്വേഷണം നടത്താനുള്ള നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ഇസ്‌റാഈല്‍ അംബാസഡര്‍ അവിവ റാസ് ഷെക്ടര്‍ ആരോപിച്ചു. അന്വേഷണം മേഖലയിലെ സ്ഥിതിയില്‍ ഒരു പുരോഗതിയുമുണ്ടാക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗസ്സ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സൈന്യം നരനായാട്ട് നടത്തിയത്. 2014ലെ ഇസ്‌റാഈല്‍ ആക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ മനുഷ്യക്കുരുതിക്കാണ് ഗസ്സ സാക്ഷിയായത്. ജറൂസലമില്‍ യു.എസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റാഈല്‍ സൈന്യം ക്രൂരമായി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെടുകയും 2,000ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിനെതിരേ ആഗോള പ്രതിഷേധമുയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  29 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago