സ്പോര്‍ട്സ് ലോട്ടറി; വിജിലന്‍സ് അന്വേഷിക്കണമെന്ന് എം.എസ്.എഫ്
കോഴിക്കോട്: കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് ലോട്ടറിയുടെ പേരില്‍ പിരിച്ച തുകയില്‍ രണ്ട് കോടിയുടെ ക്രമക്കേടുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ടി.പി അഷറഫലി അധ്യക്ഷത വഹിച്ചു. മാടാല മുഹമ്മദലി, ടി.എ ഫാസില്‍, ഷെരീഫ് വടക്കയില്‍, സലീം വടക്കന്‍, നിഷാദ് കെ. സലീം, റഊഫ് ബാവിക്കര, സി.കെ നജാഫ്, മിസ്ഹബ് കീഴരിയൂര്‍, റിയാസ് കല്ലുവയല്‍, നഹാസ് പാറക്കല്‍, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, ഷമീര്‍ പഴേരി, അബ്ദുല്ല കാരുവള്ളി, നിജാസ് ജമാല്‍, സല്മാന് ഹനീഫ്, അന്‍വര്‍ കെ.എം, ഷബീര്‍ ഷാജഹാന്, അല്‍ത്താഫ് സുബൈര്‍, സി.ടി മുഹമ്മദ് ഷരീഫ്, കെ.എം ഫവാസ് സംബന്ധിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ഷെമീര്‍ ഇടിയാട്ടേല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."