നോവലിനെ ഒ.വി. വിജയന് ഒരു കലാരൂപമാക്കി: ആഷാ മേനോന്
പാലക്കാട്: നോവലിനെ കലാരൂപമാക്കിയ നോവലിസ്റ്റാണ് ഒ.വി. വിജയനെന്ന് നിരൂപകന് ആഷാ മേനോന് പറഞ്ഞു. പാലക്കാട് തസ്രാക്കില്‍ ഒ.വി.വിജയന് സ്മാരക അങ്കണത്തില്‍ ലളിത കലാ അക്കാദമി സംഘടിപ്പിച്ച ഒ.വി. വിജയന് സ്മാരക ചിത്രകലാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ലളിത കലാ അക്കാദമി ചെയര്മാന് സത്യപാല്‍ അധ്യക്ഷനായി.
ഒ.വി. വിജയന് സ്മാരക സമിതി സെക്രട്ടറി ടി.ആര്. അജയന് സ്മാരകത്തിന്റെ പരിപാടികള്‍ വിശദീകരിച്ചു.
ലളിത കലാ അക്കാദമി വൈസ് ചെയര്മാന് നേമം പുഷ്പരാജ്, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ സംസാരിച്ചു.കേരള ലളിത കലാ അക്കാദമി നിര്‍വാഹക സമിതി അംഗങ്ങളായ പോള്‍ കല്ലാനോട്, കാരക്കാമണ്ഡപം വിജയകുമാര്‍, ശ്രീജ പള്ളം, സാഹിത്യകാരന്മാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, കെ.പി. രമേഷ്, പ്രൊഫ. സി. സോമശേഖരന്‍, ചിത്രകാരന് ഷഡാനന് ആനിക്കത്ത് പങ്കെടുത്തു.
അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് സ്വാഗതവും നിര്‍വാഹക സമിതി അംഗം ബൈജുദേവ് നന്ദിയും രേഖപ്പെടുത്തി.
സ്വകാര്യ മേഖലയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍
പാലക്കാട്:ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുള്ള വിവിധ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു.
സ്റ്റാഫ് നഴ്സ്: ബി.എസ്.സി.ജി.എന്‍.എം, 34 വയസിന് താഴെ. അക്കൗണ്ടന്റ് ട്രെയ്നി: ബി.കോം 34 വയസിന് താഴെ. മാര്‍ക്കറ്റിങ് മാനേജര്‍: എം.ബി.എ, 25, രണ്ട് വര്‍ഷം അഭികാമ്യം. ബി.ഡി.ഇ: പ്ലസ്ടു, 18, ഒരു വര്‍ഷം അഭികാമ്യം.
താല്പര്യമുള്ളവര് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 22 രാവിലെ 10.30ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ 250രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04912505435, 8281923390, 9746995935.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."