കുപ്പാണ്ടകൗണ്ടന്നൂരിലെ ചെക്‌പോസ്റ്റ് മറികടക്കാന്‍ നാല് ഊടുവഴികള്‍
വേലാന്താവളം: കുപ്പാണ്ടകൗണ്ടന്നൂരിലെ ചെക്‌പോസ്റ്റ് മറികടക്കുവാന്‍ ഊടുവഴികള്‍ നാലെണ്ണം. കൂപ്പാണ്ട കൗണ്ടന്നൂര്‍, എല്ലപട്ടന്‍കോവില്‍ എന്നീ ചെക്‌പോസ്റ്റുകളെ മറികടന്നെത്തുവാന്‍ നിലവില്‍ നാല് പ്രധാന ഊടുവഴികള്‍ സജീവമായതിനാല്‍ നടുപ്പുണ്ണി, ഗോപാലപുരം എന്നിവിടങ്ങളിലൂടെ എത്തുന്ന ചരക്കുവാഹനങ്ങള്‍ കുപ്പാണ്ടകൗണ്ടന്നൂരിലെത്തി കേരളത്തിലേക്ക് കടക്കുന്നത് വ്യാപകമായി.
സ്വകാര്യ തോട്ടങ്ങള്‍ക്കകത്തൂകൂടിയുള്ള ഊടുവഴികളാണ് സജീവമായത്. ഹെല്‍ത്ത് സെന്റ് റോഡ്, ചര്‍ച്ച് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഊടുവഴികളിലൂടെ ദിനംപ്രതി നൂറിലധികം ചരക്കുവാഹനങ്ങളാണ് രാത്രിയില്‍ കടക്കുന്നത്. പകല്‍സമയങ്ങളില്‍ വാഹനങ്ങള്‍ കടക്കാറില്ലെങ്കിലും രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെ ചരക്കുവാഹനങ്ങള്‍ വന്‍തോതില്‍ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് കുപ്പാണ്ടകൗണ്ടന്നൂരിലെ ഊടുവഴികളെ പൊലിസും വാണിജൃ നികുതി ഇന്റലിജന്‍സ് സംഘവും സംയുക്തമായി അടച്ചിട്ടിരുന്നു. എന്നാല്‍ ഇത്തവണ പുതിയ ഊടുവഴികളാണ് തോട്ടങ്ങള്‍ക്കിടയിലൂടെ നിര്‍മിച്ചിട്ടുള്ളത്. ഗെയ്റ്റ് സ്ഥാപിച്ച് തോട്ടത്തിനകത്ത് പകലില്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തുന്ന ചരക്കുലോറികള്‍ നിര്‍ത്തിയിടുകയും രാത്രിയില്‍ കേരളത്തിലേക്ക് കടക്കുകയുമാണ് പതിവ്.
ഊടുവഴികളിലൂടെ ലക്ഷങ്ങളുടെ നികുതി നഷ്ടം ഉണ്ടാകുന്നതിനാല്‍ അടിയന്തിരമായി സര്‍ക്കാര്‍ ഊടുവഴികളെ അടച്ചിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."