ബന്ധുവിനെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം
കൊല്ലം:റേഷന്‍കടയില്‍ സ്‌പെഷ്യല്‍ പഞ്ചസാര നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
കിളികൊല്ലൂര്‍ ചൂട്ടറവിള മുക്കിന് സമീപം കെ.പി നഗര്‍ കരീപ്ര വീട്ടില്‍ രാജീവി (43) നെയാണ് കൊല്ലം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി പി. ഷെര്‍ളി ദത്ത് ശിക്ഷ വിധിച്ചത്. പിതൃസഹോദരിയുടെ പുത്രനായ മുകേഷിനെയാണ് കുത്തികൊലപ്പെടുത്തിയത്.
2013 ജനുവരി മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രതിയായ രാജീവ് റേഷന്‍കടയിലെ ജീവനക്കാരനായിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ മരണമൊഴിയുടെയും സാഹചര്യ തെളിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലിസ് കണ്ടെടുത്തിരുന്നു.
ശാസ്ത്രീയ തെളിവുകളും ശിക്ഷാവിധിക്ക് അടിസ്ഥാനമായി. കിളികൊല്ലൂര്‍ പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."