HOME
DETAILS

ശ്രീവല്ലഭന്‍ വീണ്ടും ഇടഞ്ഞു; രണ്ടാം പാപ്പാന്റെ ഇടപെടല്‍ ദുരന്തമൊഴിവാക്കി

  
backup
May 19 2018 | 01:05 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%ad%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%87%e0%b4%9f%e0%b4%9e

 

കാട്ടാക്കട: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പനാന ശ്രീവല്ലഭവന്‍ ഇടഞ്ഞു. രണ്ടാം പാപ്പാന്റെ ഇടപെടല്‍ ദുരന്തമൊഴിവാക്കി. ആനത്തറിയില്‍ തളച്ചിരുന്ന വല്ലഭന്‍ ഉച്ചയോടെ ഇടച്ചങ്ങല പൊട്ടിച്ചാണ് പരിഭ്രാന്തി പരത്തിയത്.
ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ വൈകുന്നേരം 5.30 ന് രണ്ടാം പാപ്പന്‍ ബിജു ആനയെ തളച്ചു. കഴിഞ്ഞ ആറ് മാസമായി തളച്ചിരിക്കുന്ന ആനയുടെ കാലില്‍ ക്രയിന്‍ഉയര്‍ത്താനുള്ള ബെല്‍റ്റും ചങ്ങലയും ഉപയോഗിച്ചാണ് ഇടച്ചങ്ങലയായി ഇട്ടിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട്മണിയോടെ ആനയ്ക്ക് വെള്ളം നല്‍കാനായി ഒന്നാം പാപ്പാന്‍ ശിവന്‍കുട്ടി എത്തിയപ്പോഴാണ് കാലില്‍ നിന്ന് ചങ്ങല വേര്‍പെട്ടത് കാണുന്നത്.
ആന അക്രമാസക്തനായപ്പോഴേക്കും പാപ്പാന്‍ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു. കലി പൂണ്ട ആന ഓലമടലെടുത്ത് എറിയാന്‍ തുടങ്ങി. വിവരമറിഞ്ഞ് മലയിന്‍കീഴ് പൊലിസും നാട്ടുകാരും തടിച്ചുകൂടി. മുന്‍ കാലിലുള്ള ഒരു ചങ്ങലമാത്രമേ ആനയ്ക്ക് പൊട്ടാതെയുണ്ടായിരുന്നുള്ളു. അതും പൊട്ടിക്കാനുള്ള ശ്രമം തുടര്‍ന്ന ആനയെ ശാന്തനാക്കാനായി രണ്ടാം പാപ്പാന്‍ ബിജു പഴക്കുലയുമായി എത്തി. പഴം ദൂരെ നിന്ന് എറിഞ്ഞ് കൊടുത്തു. എന്നാല്‍ കലി വിടാതെ ആന കുറെ പഴങ്ങള്‍ തിന്ന ശേഷം വീണ്ടും ഓല മടല്‍ എടുത്ത് എറിഞ്ഞുംമുന്നോട്ട് ആഞ്ഞ് ആക്രമിക്കാനും ശ്രമിച്ചു. അതിനിടെ പൊലിസ് എലിഫന്റ് സ്‌ക്വാഡിനെ വിവരമറിയിച്ചു.
ആനത്തറിയില്‍ കഴിഞ്ഞ ആറ് മാസമായി വിശ്രമിക്കുന്ന വല്ലഭനെഎഴുന്നള്ളത്തിന് കൊണ്ട് പോകരുതെന്ന് ദേവസ്വം വെറ്റിനറി ഡോക്ടര്‍മാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തിറ്റകൊടുക്കുന്നതിനിടെ പാപ്പാന്‍ വിജയകുമാറിനെ (52) ഈ ആന 2012 ഡിസംബര്‍ മാസത്തില്‍ ദാരുണമായി കുത്തികൊലപ്പെടുത്തിയിരുന്നു. സംഭവത്തിന് ശേഷം മയക്ക് വെടിവയ്ക്കുകയും പ്രഗ്ല്‍ഭരായ പാപ്പാന്മാര്‍ എത്തി കഠിന പ്രയത്‌നത്തിനൊടുവിലാണ് തളച്ചിരുന്നത്. തുടര്‍ന്ന് മാസങ്ങളോളം ചങ്ങലയ്ക്ക് ബന്ധിച്ച ശേഷം മദപ്പാട ്മാറിയതിന് ശേഷമാണ് ആനയുടെ അടുക്കല്‍ പാപ്പാന്മാര്‍ പോയി തുടങ്ങിയത്.
ചികിത്സ തുടരുന്നതിനിടെ പലവട്ടം വല്ലഭന്‍ അതിക്രമം കാട്ടിയിരുന്നു. 2016 ജനുവരി 11ന് വൈകുന്നേരം വല്ലഭന്‍ ശബരിമലയില്‍ എത്തിയത് മാളികപുറത്ത് എഴുന്നള്ളത്തിനായിരുന്നു. എന്നാല്‍ 17 ന് ശബരിമലയില്‍ വൃദ്ധയെകൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. അതിന് ശേഷം വീണ്ടും ചികിത്സയും വിശ്രമവുമായി കഴിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  17 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  17 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  17 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  17 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago