HOME
DETAILS
MAL
തലശ്ശേരി -മൈസൂര്‍ റെയില്‍വേ ലൈന്‍; ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു
backup
March 21 2017 | 04:03 AM
വാണിമേല്‍: തലശ്ശേരി-സുല്‍ത്താന്‍ ബത്തേരി റെയില്‍പാത വേണമെന്നാവശ്യമുന്നയിച്ച് പനമരം ലയണ്‍സ് ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ ജനപ്രതിനിധികളുടെയും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പി.സി തോമസ് ഉദ്ഘാടനം ചെയ്തു.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്, സ്ഥിരംസമിതി അധ്യക്ഷരായ എന്‍. ജയന്തി, അഷ്റഫ് കൊട്ടാല, നസീര്‍ വളയം, ഉസ്മാന് മൗലവി സംസാരിച്ചു.
ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാന് എം. സെബാസ്റ്റ്യന്‍ (ചെയര്‍)അഹമ്മദ് പുന്നക്കല്‍ (കണ്) എന്നിവരടങ്ങിയ കര്‍മ സമിതിക്ക് രൂപം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."