വനപാലകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു
വൈത്തിരി: വനാതിര്‍ത്തിയിലിറങ്ങിയ കാട്ടാന നാട്ടിലിറങ്ങുന്നത് തടയാന്‍ പോയ വനംവകുപ്പ് ജീവനക്കാരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.
വൈത്തിരി അറമല ഭാഗത്ത് വച്ച് സാമൂഹ്യ വിരുദ്ധരായ ചിലര്‍ വൈത്തിരി സെക്ഷനിലെ വനംവകുപ്പ് ജീവനക്കാരായ കെ സനില്‍, ഒ രാജു, ഹമീദ് എന്നിവരെയാണ് കൃത്യനിര്‍വഹണം നടത്തുന്നതിനിടെ അര്‍ധരാത്രിയില്‍ ആക്രമിക്കുകയും സര്‍ക്കാര്‍ വാഹനം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. വൈത്തിരി പൊലിസിന്റെ സഹായത്തോടെയാണ് ജീവനക്കാര്‍ ഇവിടെ നിന്നും മടങ്ങിയത്.
രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്ന സംരക്ഷണ വിഭാഗം ജീവനക്കാര്‍, വിളിക്കുന്ന മാത്രയില്‍ സ്ഥലത്തെത്തുകയും പ്രദേശവാസികളുടെ സഹകരണത്തോടു കൂടിയും അല്ലാതെയും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും കാട്ടിലേക്ക് വിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ ചില സാമൂഹ്യവിരുദ്ധര്‍ ജില്ലയുടെ പലഭാഗത്തും നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പൊലിസ് സംരക്ഷണത്തോടെ മാത്രമേ വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരികെ കയറ്റുന്ന ജോലികളില്‍ ജീവനക്കാര്‍ ഏര്‍പ്പെടുകയുള്ളൂവെന്നും കേസിലുള്‍പ്പെട്ട പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം മനോഹരന്‍, കമ്മിറ്റി അംഗം എ നിജേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ സുന്ദരന്‍, ജില്ലാ സെക്രട്ടറി കെ ബീരാന്‍കുട്ടി, ജില്ലാ ട്രഷറര്‍ പി.കെ ജീവരാജ്, കെ.കെ ചന്ദ്രന്‍, ബി സംഗീത്, പി.കെ ഷിബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."