കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ ബംഗളൂരുവില്‍ തിരിച്ചെത്തി, 5 മണിക്ക് ആഘോഷം പ്രഖ്യാപിച്ച് യെദ്യൂരപ്പ
ബംഗളൂരു: ഒരു ദിവസത്തെ ഹൈദരാബാദ് വാസത്തിനു ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ ബംഗളൂരുവില്‍ തിരിച്ചെത്തി. ജെ.ഡി.എസ് എം.എല്‍.എമാര്‍ ബംഗളൂരുവിലെ ഹോട്ടല്‍ ലെ മെറിഡിയനിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗോള്‍ ലിങ്ക്‌സിലും താമസിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ടും ഗുലാം നബി ആസാദും ഹോട്ടലില്‍ എത്തിയിട്ടുണ്ട്.
അഞ്ചു മണിക്ക് ആഘോഷമെന്ന് യെദ്യൂരപ്പ
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പിയുടെ യെദ്യൂരപ്പ, താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് തറപ്പിച്ചു പറയുകയാണ്. ''അഞ്ചു മണിക്ക് ശേഷം നിങ്ങള്‍ ആഘോഷിക്കും. നാലു മണിക്ക് ഞങ്ങള്‍ വിശ്വാസവോട്ട് നേടും. കര്‍ഷക നയങ്ങള്‍ വോട്ടെടുപ്പ് നടക്കുന്നതു വരെ പ്രഖ്യാപിക്കുന്നതിന് വിലക്കുള്ളതിനാല്‍ നാളെ പ്രഖ്യാപിക്കും''- യെദ്യൂരപ്പ പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടെന്ന് ഡി.കെ ശിവകുമാര്‍
കുറച്ച് എം.എല്‍.എമാരെ കാണാനില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ പ്രത്യേക വിമാനം അനുവദിച്ചില്ലെങ്കിലും എം.എല്‍.എമാരെ സുരക്ഷിതമായി ബംഗളൂരുവില്‍ നിന്ന് മാറ്റാനും തിരിച്ചെത്തിക്കാനുമായി എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണ്. നിങ്ങള്‍ പറയുന്ന രണ്ട് എം.എല്‍.എമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഒരാള്‍ അനാരോഗ്യത്താലും ഒരാള്‍ക്ക് യാത്ര ചെയ്യാനും പറ്റാത്ത സ്ഥിതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഞങ്ങളുണ്ടാക്കും: ഗുലാം നബി ആസാദ്
നമ്പറുകള്‍ ബി.ജെ.പിക്ക് എതിരാണ്. ഞങ്ങള്‍ക്കനുകൂലമാണ് നമ്പറുകള്‍. എം.എല്‍.എമാര്‍ ഞങ്ങള്‍ക്കനുകൂലമാണ്. ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
യെദ്യൂരപ്പ അഞ്ചു വര്‍ഷം ഭരിക്കുമെന്ന് സദാനന്ദ ഗൗഡ
വൈകിട്ട് നാലു മണി വരെ കാത്തിരിക്കൂ. ഞങ്ങള്‍ ജയിക്കുകയും ബി.എസ് യെദ്യൂരപ്പ അഞ്ചുവര്‍ഷത്തേക്ക് മുഖ്യമന്ത്രിയായി വിജയിക്കുകയും ചെയ്യും- കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
കനത്ത സുരക്ഷയാണ് ബംഗളൂരു വിദാന സൗധയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്
Visuals of security outside Vidhana Soudha in Bengaluru. #FloorTest to be held at 4 pm today. #KarnatakaElection2018 pic.twitter.com/sfA8STkMt7
— ANI (@ANI) May 19, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."