തകര്‍ന്ന അഴിത്തല പുലിമുട്ട് പുനര്‍നിര്‍മിക്കും
നീലേശ്വരം: തകര്‍ന്ന അഴിത്തല പുലിമുട്ട് പുനര്‍നിര്‍മിക്കുമെന്ന് ഫിഷറിസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നീലേശ്വരം നഗരസഭാ ചെയര്മാന് കെ.പി ജയരാജന്റെ അഭ്യര്‍ഥന പ്രകാരം എം.രാജഗോപാലന്‍ എം.എല്‍.എ മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കു നല്കിയ നിവേദനത്തിന്റെ മറുപടിയായാണ് ഈ ഉറപ്പു ലഭിച്ചത്.
ഓഖി ദുരിതബാധിത ഫണ്ടില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത് പുനര്‍നിര്‍മിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതത്തോടൊപ്പം കേന്ദ്ര വിഹിതവും ഇതിനായി ലഭിക്കേണ്ടതുണ്ട്. തുറമുഖ എന്‍ജിനിയറിങ് വിഭാഗം ഇതിനാവശ്യമായ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.
പുലിമുട്ടിന്റെ തകര്‍ച്ച പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രകാശന് തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കും നിവേദനം നല്‍കിയിരുന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്കു ശേഷം നേടിയെടുത്ത അഴിത്തല അഴിമുഖത്തെ പുലിമുട്ടാണ് തകര്‍ച്ച നേരിടുന്നത്. 900 മീറ്ററോളം നീളമുള്ള പുലിമുട്ടിന്റെ കടലിലേക്കു കയറി നില്ക്കുന്ന 400 മീറ്ററോളം ഭാഗമാണ് ശക്തമായ തിരമാലയില്‍ തകര്‍ന്നത്.
ഈ ഭാഗം പൂര്‍ണമായും വേര്‍പെട്ടു കഴിഞ്ഞാല്‍ തീരം അപകടത്തിലാകും. തീരദേശ പൊലിസ് സ്റ്റേഷന്റെ നിലനില്‍പ്പിനേയും ഇത് ബാധിക്കും. ഇതു സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."