ഓഖി ദുരിതബാധിതര്‍ പെരുവഴിയിലേക്ക്ഹൈ: ടെക് സ്കൂള്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കാന്‍ നീക്കം
കൊടുങ്ങല്ലൂര്‍: ഹൈടെക് സ്കൂള്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കാന്‍ നീക്കം. ഓഖി ദുരിതബാധിതര്‍ പെരുവഴിയിലേക്ക്.
തീരമേഖലയെ ഉലച്ച ഓഖിദുരന്തത്തെ തുടര്‍ന്ന് എറിയാട് പഞ്ചായത്തിലെ കടലോര പ്രദേശങ്ങളില്‍ നിന്നും മാറ്റി താമസിപ്പിച്ച കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് എം എല്‍ എ യും പഞ്ചായത്ത് പ്രസിഡന്റും മുന്‍കൈയ്യെടുത്ത് ആറ് കുടുംബങ്ങളെ എറിയാട് കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ താമസിപ്പിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ആന്റി ഡിസാസ്റ്റര്‍ ഷെല്‍ട്ടര്‍ നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കുകയുണ്ടായി.എന്നാല്‍ സ്ക്കൂള് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ആറ് മത്സ്യതൊഴിലാളി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് സ്ക്കൂള് അധികൃതര്‍ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടതോടെയാണ് ഇവര്‍ പ്രതിസന്ധിയിലായത്. എറിയാട് അഴീക്കോട് മേഖലയില്‍ ഓഖിദുരന്തത്തില്‍ ഇരുപത്തിമൂന്ന് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
ഇവയില്‍ ആറ് കുടുംബങ്ങളൊഴികെയുള്ളവര് ബന്ധുവീടുകളിലും മറ്റുമായി താമസിക്കുകയാണ്.
നാട്ടുകാരുടെ സഹായത്തോടെ ആന്റി ഡിസാസ്റ്റര്‍ ഷെല്‍ട്ടറില്‍ താമസിക്കുന്ന ആറ് കുടുംബങ്ങള്‍ കുടിയിറക്കപ്പെടുമെന്ന ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്. എന്നാല്‍, ദുരിതബാധിതരായ ആറ് കുടുംബങ്ങള്‍ സ്കൂളിലെ യുപി വിഭാഗം കെട്ടിടത്തിലാണ് താമസിക്കുന്നതെന്നും. വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 22 ക്ലാസ്സ് മുറികള്‍ പൊളിച്ചുനീക്കുന്ന സാഹചര്യത്തില്‍ ദുരിതബാധിതര്‍ താമസിക്കുന്ന ക്ലാസ്സ് മുറികള്‍ തിരികെ വേണമെന്ന് ആവശ്യപ്പെടുകയാണുണ്ടായതെന്നുമാണ് സ്കൂള്‍ അധികൃതരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."