സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുന്നു: സി.ആര് മഹേഷ്
കരുനാഗപ്പള്ളി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്ന നാള്‍മുതല്‍ രാജ്യത്തെ കര്‍ഷകരെ അവഗണിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് ആരോപിച്ചു. കടം കൊണ്ട് നട്ടംതിരിയുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനും വരള്‍ച്ചമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറല്‍ സെക്രട്ടറി എച്ച്.സലീം മുഖ്യപ്രഭാഷണം നടത്തി. 27 ന് ചവറയില്‍ വെച്ച് നടക്കുന്ന കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ക്യാംപ് വിജയിപ്പിക്കുവാന്‍ കണ്വന്ഷന് തീരുമാനിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സുഭാഷ്ബോസ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, മാരാരിത്തോട്ടം ജനാര്‍ദ്ദനന്‍പിള്ള, കയ്യാലത്തറ ഹരിദാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തട്ടാരേത്ത് രവി, മുരളീധരന്‍പിള്ള, കോട്ടുങ്കലേത്ത് ദാമോധരന്‍പിള്ള, വിജയന്, രാജു, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ കുന്നേല്‍ രാജേന്ദ്രന്, കുറ്റിയില്‍ ഇബ്രാഹിംകുട്ടി, ബ്രഹ്മാനന്ദന്, കുട്ടപ്പന്‍പിള്ള, ശിവദാസന്‍, സലീംകുമാര്‍ കളരീക്കല്, നിബുകുമാര് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."