ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ സഹകരണ സംഘങ്ങളുടെ ഇടപെടല്‍ അനിവാര്യം: മന്ത്രി കടകംപിള്ളി
മൂവാററുപുഴ: ആരോഗ്യമേഖലയിലെ ചൂഷണങ്ങള്‍ക്ക് തടയിടാന്‍ പ്രാനഥമിക സഹകരണ സംഘങ്ങളുടെ ഇടപെടല്‍ അനിവാര്യമാണന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് പറഞ്ഞു.
ആനിക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്‍ദോ എബ്രഹാം എം.എല്‍.എ ധ്യക്ഷത വഹിച്ചു. ആനിക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു.
ആസ്കോ ഡയഗ്നോസ്റ്റിക് സെന്ററിന്റെ ലോഗോ പ്രകാശനം മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജും, സി.ടി സ്കാനിങ് സെന്ററിന്റെ ഉദ്ഘാടനം മുന്‍എം.എല്‍.എ ഗോപി കോട്ടമുറിക്കലും ഡിജിറ്റല്‍ എക്സറേ യൂനിറ്റിന്റെ ഉദ്ഘാടനം മുന്‍എം.എല്‍.എ ബാബു പോളും, ഹെല്‍ത്ത് കാര്‍ഡ് വിതരണ ഉദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ഡയറക്ടര്‍ പി.എം ഇസ്മായിലും സ്ട്രോങ് റൂം ഉദ്ഘാടനം ജില്ലാ സഹകരണ ബാങ്ക് കണ്‍വീനര്‍ പി.ആര് മുരളീധരനും ആദ്യ നിക്ഷേപം സ്വീകരിക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരനും, ആദ്യ വായ്പാ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍. വര്‍ഗീസും നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി കെ. ആര് രമണി, വൈസ് പ്രസിഡന്റ് എം.എം.മുഹമ്മദ് കുഞ്ഞ്, മെമ്പര്‍മാരായ ടി.എം.ഹാരിസ്, അഖിലേഷ് കുഞ്ഞപ്പന്, ദാമോദരന്‍ ഇളയത്, ബി.എന്‍.ശശി, കെ.എ.ബഷീര്‍, ഫെബിന് മൂസ, ഗീത ഭാസ്കരന്, സിനി സത്യന്, വിജയമ്മ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."