ഫിദലിന് ആദരവുമായി പുസ്തകോത്സവ വേദി
കണ്ണൂര്‍: ഫിദലിന് ആദരവുമായി പുസ്തകോല്‍സവ വേദി. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പുസ്തകോല്‍സവത്തിന്റെ അഞ്ചാംദിവസാണ് ഫിദല്‍ കാസ്‌ട്രോ അനുസ്മരണത്തില്‍ എന്‍.ബി.എസ് ഡയരക്ടര്‍ ബി ശശികുമാര്‍ ഫിദല്‍ ജീവിതവും സമരവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയത്. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ പ്രമോദ് അധ്യക്ഷനായി. തുടര്‍ന്ന് മാപ്പിളകലാ അക്കാദമിയുടെ ഇശല്‍ സന്ധ്യ അരങ്ങേറി. വളപട്ടണം പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തില്‍ ബാലവേദി കുട്ടികള്‍ എഴുത്തുകാരുമായി സംവാദം നടത്തി. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.എന്‍ ഗോപി അധ്യക്ഷനായി. എം.കെ സന്തോഷ്‌കുമാര്‍, ജോര്‍ജ് മേലേക്കുന്നേന്‍, ജനു ആയിച്ചാന്‍കണ്ടി, വി.കെ ലളിതാദേവി, കെ.വി ഗായത്രി സംസാരിച്ചു. ഇന്ന് വൈകീട്ട് 3.30ന് കവിയരങ്ങ് ജിനേഷ് കുമാര്‍ എരമം ഉദ്ഘാടനം ചെയ്യും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രീനന്ദ ഗ്രൂപ്പ് ശങ്കരന്‍ കണ്ടി കോളനിയുടെ നൃത്തനൃത്യങ്ങള്‍ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."