വ്യാജരേഖ: കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്കി
കൂത്തുപറമ്പ്: വേങ്ങാട് മഹല്‍ മുസ്ലിം ജുമാഅത്ത് കമ്മിറ്റിയുടെ പേരില്‍ കൃത്രിമ ലെറ്റര്‍ പാഡും സീലും ഉണ്ടാക്കി പുതിയ ഭാരവാഹികളുടേതെന്ന നിലയില്‍ കമ്മിറ്റി റജിസ്റ്റര്‍ ചെയ്തെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പൊലിസിന് നിര്‍ദേശം നല്കി. വേങ്ങാട് മഹല്‍ മുസ്ലിം ജുമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ.പി ഉസ്മാന് ഹാജിയുടെ പരാതിയില്‍ മഹല്‍ അംഗങ്ങളായ എ.പി.എം കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെയുള്ള 22 പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് കൂത്തുപറമ്പ് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കൂത്തുപറമ്പ് പൊലിസിനോട് ഉത്തരവിട്ടത്. 2018 ജനുവരി 30 വരെ ഉസ്മാന് ഹാജി സെക്രട്ടറിയായ കമ്മിറ്റിക്ക് കാലാവധി ഉണ്ടെന്നും ഇതിനിടയില്‍ ഒരാഴച മുന്‍പാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നതെന്നും പരാതിയില്‍ പറയുന്നു. ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസ വഞ്ചന, കൃത്രിമ രേഖ ഉണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉസ്മാന് ഹാജി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."