പൊലിസുകാരന്റെ ദലിത് പീഡനം കുട്ടികളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം
കൊല്ലം: ദലിത് പീഡനത്തില്‍ കേസെടുക്കാതെ കുപ്രസിദ്ധിയാര്‍ജിച്ച കുണ്ടറ പൊലിസ് വീണ്ടും വിവാദത്തില്‍. രാത്രിയില്‍ യാത്രചെയ്യുന്നതിനിടെ പെട്രോള്‍ പമ്പിലേക്ക് പോയ ദലിത് വിഭാഗത്തില്‍പ്പെട്ട കുട്ടികളെ പൊലിസുകാരന് പീഡിപ്പിച്ച കേസില്‍, കുട്ടികളെ കുടുക്കാന്‍ നീക്കം.
സംഭവത്തില്‍ മകനെയും ബന്ധുവിനെയും പൊലിസുകാരന് പീഡിപ്പിച്ച കേസ് വഴിതിരിച്ചുവിടാന്‍ പൊലിസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വീട്ടമ്മ രംഗത്തുവന്നു. കുണ്ടറ മുളവന പരിഹാരക്കോട് വീട്ടില്‍ സത്യശീലന്റെ ഭാര്യ സതിയമ്മയാണ് പരാതിയുമായി രംഗത്ത് വന്നത്. ഇവരുടെ മകനെയും ബന്ധുവായ കുട്ടിയെയും കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രി എം.ജി.ഡി.എസിന് സമീപം കാറിനുള്ളില്‍ പൊലിസുകാരന് പീഡിപ്പിച്ചിരുന്നു.
കാറിലെത്തിയ പൊലിസുകാരനും സംഘവും പെട്രോള്‍ പമ്പിലെത്തിക്കാമെന്നു പറഞ്ഞ് സ്നേഹപൂര്‍വം കാറില്‍ കയറ്റിയശേഷം പെട്രോള്‍ പമ്പുവരെ പീഡിപ്പിക്കുകയായിരുന്നു. കുട്ടികളെ കാണാതെ അന്വേഷിച്ചുചെന്ന ബന്ധുവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കുണ്ടറ പൊലിസില്‍ പരാതി നല്‍കിയതോടെ പൊലിസ് സ്ഥലത്ത് എത്തിയപ്പോള്‍ പ്രതിയായ പൊലിസുകാരനെ കണ്ടെങ്കിലും നടപടിടെയുത്തില്ല.
പരാതിക്ക് രസീത് നല്‍കാതെ പേപ്പര്‍ കഷണത്തില്‍ വെറുതെ ഒരു നമ്പരെഴുതി കബളിപ്പിക്കുകയാണ് ചെയ്തതെന്നും സതിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ വാദിയുടെ മൊഴിയെടുക്കാന്‍ പൊലിസ് തയാറായിട്ടില്ല.
കുട്ടികളെ കള്ളക്കേസില്‍ കുടുക്കാനാണ് പോലിസ് ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും മറ്റും പരാതി നല്‍കിയെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."