സാഹിത്യവും സിനിമയും വ്യത്യസ്ത ധ്രുവങ്ങളിലാണെന്ന് സി. വി.ബാലകൃഷ്ണന്‍
കോട്ടയം: മഹത്തായ സാഹിത്യരചനകളോട് സിനിമയ്ക്ക് ബന്ധമില്ലെന്നും സിനിമയും സാഹിത്യവും രണ്ടു ദ്രുവങ്ങളിലാണെന്നും സി.വി ബാലകൃഷ്ണന്‍. കോട്ടയം സി.എം.എസ് കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന റവ. റിച്ചാര്‍ഡ് കോളിന്‍സിന്റെ സ്മരണക്കായി സി.എം.എസ്. കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച കൊളിന്‍സ് സ്മാരക പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിന്റെ അടിസ്ഥാന ഘടകം വാക്കാണ്. എഴുത്തുകാരന്‍ അവന്റെ ആശയങ്ങള്‍ വാക്കുകള്‍ കൊണ്ട് ചിട്ടപ്പെടുത്തുന്നു. വായനക്കാരന്‍ അത് തന്റെ ബോധത്തിനുസരിച്ച് ദൃശ്യവത്ക്കരിക്കുകയാണ് ചെയ്യുന്നത്.
ഓരോ വായനക്കാരനും അത് വ്യത്യസ്തമായാണ് ഉള്‍ക്കൊള്ളുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം മൂര്‍ത്തത അവതരിപ്പിക്കുന്ന മാധ്യമമാണ്. അതിലെ കാലം വര്‍ത്തമാനകാലം മാത്രമാണ്. സാഹിത്യത്തില്‍ ഭുതവര്‍ത്തമാനകാലങ്ങള്‍ സമന്വയിപ്പിക്കണം.
ഖസാക്കിന്റെ ഇതിഹാസത്തില്‍ രവിക്ക് ബസിറങ്ങുന്ന സ്ഥലം അപരിചിതമായിതോന്നിയില്ല. ഇത് സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുക അസാധ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമ വാക്കുകള്‍ക്കെതിരായാണുണ്ടായത്. ഒരു പുസ്തകം എഴുതുക എന്ന പ്രക്രീയയും സിനിമ നിര്‍മിക്ക എന്ന് പ്രക്രിയയും രണ്ടാണ്. അതില്‍ തിരക്കഥ ഒരു ഘട്ടം മാത്രമാണ്. തിരക്കഥ സാഹിത്യമല്ല.
തിരക്കഥ പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യമില്ല. തിരക്കഥക്ക് അവാര്‍ഡ് നല്‍കേണ്ടതിന്റെ ആവശ്യവുമില്ല. ഇപ്പോഴത്തെ അഭിനേതാക്കള്‍ പുസ്തകത്തില്‍ നിന്നും അകന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ബാബു ചെറിയാന്‍, മിനി മറിയം സഖറിയ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."