HOME
DETAILS

നീലേശ്വരം നഗരസഭാ കാര്യാലയം സ്ഥലമേറ്റെടുക്കാന്‍ തീരുമാനമായി

  
backup
March 21 2017 | 07:03 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be-2


നീലേശ്വരം: നഗരസഭാ കാര്യാലയം നിര്‍മിക്കുന്നതിനായി സ്ഥലമേറ്റെടുക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. നഗരമധ്യത്തില്‍ കച്ചേരിക്കടവിനടുത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കലക്ടര്‍ക്കു വേണ്ടി ആര്‍.ഡി.ഒ നിശ്ചയിച്ച വില സ്ഥലമുടമകള്‍ അംഗീകരിച്ചതോടെയാണ് ഏറ്റെടുക്കല്‍ പ്രക്രിയകള്‍ വേഗത്തിലായത്.
അബ്ദുല്‍റഹ്മാന്‍ ഖാലിദ്, പി.യു ദിനചന്ദ്രന്‍, എം.ടി.പി ഷഫീഖ്, അബ്ദുല്‍ റഹ്മാന്‍, എം. മുസ്തഫ എന്നിവരാണ് സ്ഥലം വിട്ടുനല്‍കാന്‍ തയാറായത്. ഏറ്റെടുക്കാനാവശ്യമായ നിയമോപദേശം ജില്ലാ പ്ലീഡറാണു നല്‍കിയത്.
ഡി.എം.ഒ ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുകയും ചെയ്തു. 471, 445 സര്‍വേ നമ്പറുകളില്‍ പെട്ട 75 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. നിലവിലുള്ള കാര്യാലയത്തിന്റെ ഏറെ അകലെയല്ലാതെയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
വൈകാതെതന്നെ ഇതിന്റെ നടപടികളും പൂര്‍ത്തിയാകും. കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ കാര്യാലയം നിര്‍മിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കൃഷി ഓഫിസ്, കുടുംബശ്രീ ഓഫിസ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
കച്ചേരിക്കടവ് - നെടുങ്കണ്ട പാലം റോഡ് കൂടി വരുന്നതോടെ ദേശീയപാതയില്‍ നിന്നും നഗരസഭാ കാര്യാലയത്തിലേക്കുള്ള എളുപ്പ മാര്‍ഗമാകും.
ഇതോടെ വന്‍ വികസനമായിരിക്കും കച്ചേരിക്കടവിനും സമീപ പ്രദേശങ്ങള്‍ക്കുമുണ്ടാകുക. മൂന്നാംകുറ്റിയിലെ ബിവറേജ് വില്‍പനശാലയ്ക്കു മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന തീരുമാനം പാലിക്കപ്പെടുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സലര്‍ പി. മനോഹരന്‍ യോഗത്തെ അറിയിച്ചു. എല്ലാ ദിവസവും പൊലിസ് കാവലുണ്ടാകണമെന്ന തീരുമാനവും ലംഘിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ്‌റാഫി, പി. രാധ, പി.എം സന്ധ്യ, ടി. കുഞ്ഞിക്കണ്ണന്‍, കൗണ്‍സിലര്‍മാരായ പി.കെ രതീഷ്, കെ.വി സുധാകരന്‍, എറുവാട്ട് മോഹനന്‍, കെ.പി കരുണാകരന്‍, എം. സാജിദ, സെക്രട്ടറി കെ. അഭിലാഷ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  15 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  23 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  30 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  39 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 hours ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago