സാഹിത്യം പുതിയ സാങ്കേതിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം: എം. മുകുന്ദന്
വടകര: പുസ്തകത്തിന്റെ ഗന്ധവും താളുമറിക്കുന്ന ശബ്ദവും ഏറെ ഇഷ്ടപ്പെടുന്നുവെങ്കിലും സാഹിത്യം പുതിയ സാങ്കേതിക മാധ്യമങ്ങളിലൂടെ പ്രചരിക്കുക തന്നെ വേണമെന്നു മലയാളികളുടെ പ്രിയ എഴുത്തുകാരന് എം. മുകുന്ദന് പറഞ്ഞു. മടപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വായനാവാരത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് യാത്ര ചെയ്യുന്ന ശീലമുള്ള മലയാളിക്കു ശബ്ദപുസ്തകങ്ങളും ഇ-വായനയും ഏറെ പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കവി ശിവദാസ് പുറമേരിയുടെ 'ആയതിനാല്‍ മരിച്ചവരുടെ ഫോണ്‍നമ്പറുകള്‍' എന്ന കവിത ശബ്ദരൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു.
മലയാള സാഹിത്യ ചരിത്രത്തില്‍ ആദ്യമായാണു ശബ്ദരൂപത്തില്‍ കവിത ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതെകുറിച്ച് കെ.എം പ്രശാന്ത് വിശദീകരിച്ചു. ചടങ്ങില്‍ സ്കൂള്‍ പ്ലസ് ടു വിഭാഗം പ്രിന്‍സിപ്പല്‍ ദിനേശന് കരുവാങ്കണ്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."