ശക്തമായ കാറ്റ്; നാദാപുരത്തും കല്ലാച്ചിയിലും മരങ്ങള്‍ കടപുഴകി വീണു
നാദാപുരം: ശക്തമായ കാറ്റില്‍ നാദാപുരം ഡിവൈ.എസ്.പി ഓഫിസിനു മുകളിലും കല്ലാച്ചിയില്‍ വൈദ്യുതി ലൈനിനു മുകളിലും വന്മരം കടപുഴകിവീണു. ഇന്നലെ വൈകിട്ട് ആറോടെ ആഞ്ഞുവീശിയ ശക്തമായ കാറ്റില്‍ ഡിവൈ.എസ്.പി ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്റ്റേഷന് വളപ്പിനോടു ചേര്‍ന്ന മുറ്റത്തെ മരം ഓഫിസിനു മുകളിലേക്കു പതിക്കുകയായിരുന്നു. വീഴ്ചയില്‍ കെട്ടിടത്തിന്റെ ഓടുകളും മര ഉരുപ്പടികളും തകര്‍ന്നു.
കല്ലാച്ചിയിലുണ്ടായ കാറ്റില്‍ സംസ്ഥാനപാതയില്‍ പഞ്ചായത്ത് പൊതുജന വായനശാലയുടെ മുറ്റത്തെ തണല്‍മരം ടൗണിലെ വൈദ്യുതി ലൈനിനു മുകളില്‍ പതിച്ചു. പെട്ടെന്നു വൈദ്യുതി ബന്ധം നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന് ഫയര്‍ഫോഴ്സ്, പൊലിസ്, വൈദ്യുതി വകുപ്പു ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നു മരംമുറിച്ചു മാറ്റിയാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. ഒരു മണിക്കൂറിലധികം നേരം സംസ്ഥാനപാതയില്‍ വാഹന ഗതാഗതം സ്തംഭിച്ചു.
നാദാപുരം ഐസ് ഫാക്ടറിക്കു സമീപവും ശക്തമായ കാറ്റില്‍ മരം വൈദ്യുതിലൈനില്‍ പതിച്ചു. പലയിടങ്ങളിലും മരംവീണു വൈദ്യുതിലൈന്‍ തകരാറിലായതിനാല്‍ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."