സഊദിയില്‍ മൊബൈല്‍ വില്‍പ്പന; സ്വദേശിവത്കരണത്തില്‍ ഇളവ് നല്‍കുന്നു
ജിദ്ദ: സഊദിയില്‍ മൊബൈല്‍ വില്‍പ്പന മേഖലയില്‍ നടപ്പാക്കിയ സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഇളവ് നല്‍കുന്നു. സെപ്തംബര്‍ മാസം മുതല്‍ ആറ് ശതമാനം വിദേശികളെ നിയമിക്കാമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വദേശിവത്കരണത്തിന്റെ തോത് 94 ശതമായി കുറക്കുന്നതെന്ന് സഊദിയിലെ പ്രദേശിക പത്രമായ ഉക്കാദ് ആണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ തീരുമാനം വന്‍കിട കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക. ഏറ്റവും ചുരുങ്ങിയത് ഇരുപത് ജീവനക്കാര്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഒരു വിദേശികളെ നിയമിക്കാന്‍ സാധിക്കു എന്നതിനാല്‍ ചെറുകിട കമ്പനികള്‍ക്ക് ഇതിന്റെഗുണഫലം ലഭിക്കില്ല. 2016 സെപ്തംബര്‍ മുതലാണ് മൊബൈല്‍ വില്‍പ്പന, റിപ്പയറിങ് മേഖലയില്‍ സഊദി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് മൊബൈല്‍ മേഖലയില്‍ ജോലി നഷ്ടമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."