പ്രശാന്ത് കിഷോര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന
ന്യൂഡല്‍ഹി: അഞ്ചുദിനം മുമ്പൊരു വാര്‍ത്തയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ചായിരുന്നു അത്. യു.പി തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ നിരാശയിലാണ് രാജേഷ് സിങ് എന്ന പ്രവര്‍ത്തകന്‍ പാര്‍ട്ടി ഓഫിസില്‍ ഇങ്ങനൊരു പോസ്റ്റര്‍ പതിച്ചത്. ഇയാളുടെ വാദം നിഷേധിച്ച കോണ്‍ഗ്രസ് രാജേഷിനെ ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പ്രശാന്തിന് നല്ല പങ്കുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിക്കു പുറത്തുനിന്ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുകള്‍ നയിച്ച പ്രശാന്ത് കോണ്‍ഗ്രസില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്നാണ് പുതിയ വാര്‍ത്തകള്‍. രണ്ടാഴ്ചയ്ക്കകം കോണ്‍ഗ്രസില്‍ ചേരുമെന്നും സൂചനയുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ പ്രവേശിക്കില്ലെന്നും പുറത്തുനിന്നു തന്നെ 2019 ലെ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നുമാണ് പ്രശാന്തിന്റെ കമ്പനി സഹപ്രവര്‍ത്തകര്‍ പറയുന്നത്.
2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിക്കു വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് 2016 മുതല്‍ രാഹുലിനോടൊപ്പം കൂടുമാറുകയും ചെയ്ത പ്രശാന്ത് കിഷോറിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ശോഭിക്കാനായില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. കോണ്‍ഗ്രസിനു വേണ്ടി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പ്രചരണ ചുമതലയാണ് ഇദ്ദേഹം ഏറ്റെടുത്തിരുന്നത്.
ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടു വന്ന് തെരഞ്ഞെടുപ്പിനെ നേരിടാനാണ് പ്രശാന്ത് കിഷോര്‍ ശ്രമിച്ചത്. എന്നാല്‍ അതു നടന്നില്ലെന്നും ഗുലാം നബി ആസാദ്, രാജ് ബാബര്‍ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇയാളെ തൃപ്തിപ്പെട്ടില്ലെന്നും ആക്ഷേപമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."