HOME
DETAILS
MAL
പനി: പരിചരിച്ച നഴ്സിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
backup
May 20 2018 | 02:05 AM
ചേവായൂര്‍: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ മരിച്ച സാബിത്തിനെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സിനെ പനി ബാധിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്പനോട സ്വദേശി മിനിയാണ് (31) ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇതേതുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. മാസ്ക് ധരിച്ചാണ് ഇന്നലെ ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും അത്യാഹിത വിഭാഗത്തില്‍ എത്തിയത്.
അതേസമയം പകര്‍ച്ചവ്യാധികള്‍ക്കെതിരേ മെഡിക്കല്‍ കോളജ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടില്ലെന്ന് സുപ്രഭാതം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവര്‍ക്ക് ഗൗരവത്തോടെയുള്ള പരിരക്ഷ നല്‍കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."