സ്വര്‍ണ്ണമോതിരം വേണോ, ജൂണ്‍ 3ന് പ്രസവിച്ചാല്‍ മതി
ഊട്ടി: കുഞ്ഞ് ജനിച്ച സന്തോഷത്തിനൊപ്പം ഒരു സ്വര്‍ണമോതിരം കൂടി ലഭിച്ചാല്‍ സന്തോഷം ഇരട്ടിയാകില്ലേ. അങ്ങിനെയെങ്കില്‍ പ്രസവം ജൂണ്‍ മൂന്നിന് ആയിക്കോട്ടെ. അന്ന് നീലഗിരിയില്‍ ജനിക്കുന്ന കുട്ടികള്‍ക്കാണ് ജനിക്കുന്നതിനൊപ്പം സ്വര്‍ണമണിയാന്‍ ഭാഗ്യം ലഭിക്കുന്നത്. അന്നാണ് ഡി.എം.കെ പ്രസിഡന്റ് എം. കരുണാനിധിയുടെ 95ാമത് ജന്മദിനം. ആഘോഷത്തിന്റെ ഭാഗമായി അന്ന് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനമായി നല്‍കാന്‍ ഡി.എം.കെ ജില്ലാ പ്രവര്‍ത്തക സമിതിയാണ് തീരുമാനിച്ചിരിക്കുന്നത്. നിബന്ധന ജനിക്കുന്നത് നീലഗിരി ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ആകണമെന്ന് മാത്രമാണ്.
നേതാവിന്റെ ജന്മദിനത്തിന്റെ ഭാഗമായി മറ്റ് പല പരിപാടികളും പ്രവര്‍ത്തകര്‍ നടത്തുന്നുï്. അഞ്ചിന് നടത്തുന്ന പൊതുസമ്മേളനത്തില്‍ ധനസഹായ വിതരണം നടത്തും. ജൂണ്‍ മാസം മുഴുവനും ജില്ലയൊട്ടാകെ പൊതുയോഗങ്ങള്‍, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, കമ്പിളിപ്പുതപ്പ് വിതരണം, മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവയാണ് ജന്മദിനത്തിന്റെ ഭാഗമായി ഇവര്‍ സംഘടിപ്പിക്കുന്നത്.
മുത്തുസ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാസര്‍ അലി, മുസ്തഫ, എം. പാണ്ഡ്യ രാജ്, അന്‍വര്‍ ഖാന്‍, സെല്‍വരാജ്, കാശിലിംഗന്‍, രാജേന്ദ്രന്‍, കറുപ്പയ്യ, ലിയാഖത്തലി, ശേഖരന്‍, ഉമാനാഥ് പങ്കെടുത്തു.
പി.എം മുബാറക് സ്വാഗതവും എം. ദ്രാവിഡ മണി എം.എല്‍.എ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."