HOME
DETAILS

മദ്യനയംമാറ്റം: സര്‍ക്കാരിനെതിരേ ലത്തീന്‍ രൂപത

  
backup
March 21 2017 | 19:03 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%82%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

തിരുവനന്തപുരം: മദ്യനിയന്ത്രണ വാഗ്ദാനത്തില്‍ നിന്നു വ്യതിചലിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ ലത്തീന്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. മയക്കുമരുന്നുപയോഗത്തെ ചെറുക്കാന്‍ മദ്യമൊഴുക്കണമെന്ന് വാശി പിടിക്കുന്നവര്‍ക്ക്് അധികാരത്തില്‍ തുടരാന്‍ യാതൊരു അര്‍ഹതയുമില്ല. മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി മദ്യനയപ്രഖ്യാപനം മാറ്റിവച്ചത് ആശങ്കാജനകമാണ്. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച മദ്യനയം, വിലയിരുത്തലും പ്രതികരണവും എന്ന ശില്‍പശാലയോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സൂസപാക്യം സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ബിയര്‍-വൈന്‍ പാര്‍ലറുകളും കള്ളുഷാപ്പുകളും മദ്യവില്‍പനശാലകളുടെ പരിധിയില്‍ വരില്ലെന്ന എക്‌സൈസ് മന്ത്രിയുടെ പ്രസ്താവന മദ്യലോബികളെയാണോ ജനങ്ങളെയാണോ രക്ഷിക്കുകയെന്ന് വ്യക്തമാക്കണം. ടൂറിസത്തിന്റെ പേര് പറഞ്ഞ് മദ്യമൊഴുക്കാനുള്ള നീക്കം പിന്‍വാതിലിലൂടെ നടപ്പാക്കാനൊരുങ്ങുകയാണ്.
പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അറച്ചുനില്‍ക്കുന്നത് ആശങ്കാജനകമാണ്. സുപ്രിംകോടതിവിധിയുടെയും ഭരണഘടനയുടെയും അബ്കാരി ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ് അറ്റോര്‍ണി ജനറല്‍ നടത്തിയത്. മദ്യമുതലാളിമാര്‍ക്ക് വേണ്ടിവാദിച്ച അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയതില്‍ ഒരു ധാര്‍മികതയുമില്ല. മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിന് പകരം മാറ്റി സ്ഥാപിച്ചു പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മദ്യശാലകള്‍ തുടങ്ങാന്‍ നിരാക്ഷേപപത്രം നല്‍കാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം കൂടുതല്‍ ശക്തമാക്കണം. സര്‍ക്കാര്‍ മദ്യനിയന്ത്രണത്തില്‍ അയവ് വരുകയാണെങ്കില്‍ ജനങ്ങളുടെ ഭാഗത്ത് നിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൂസപാക്യം മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  21 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  43 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago