മതുരപ്പ-കൊമ്പേറ്റിമല റോഡില്‍ അപകടം പതിവാകുന്നു
അഞ്ചല്‍: ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന മതുരപ്പ-കല്ലുവെട്ടാംകുഴി-കൊമ്പേറ്റിമല റോഡിന്റെ നിര്‍മാണത്തിലെ അപാകതമൂലം അപകടങ്ങള്‍ പതിവാകുന്നു.
കോണത്തുവാതുക്കല് ഭാഗത്താണ് ഏറ്റവും കൂടുതലായി പ്രശ്നമുള്ളത്. വലിയ വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞത് ഏറെനേരം പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വാഹനം തകര്‍ന്നു.
യാത്രക്കാരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പിന്നീട് വാഹനം കുഴിയില്‍നിന്നു പുറത്തെടുത്തത്. സമാനരീതിയിലുള്ള അപകടങ്ങള്‍ മുന്‍പും ഇവിടെ നടന്നിട്ടുണ്ട്. ഓടയ്ക്ക്് ഇരുവശത്തും റോഡിനു വീതിയില്ലാത്തതാണ് അപകടങ്ങള്‍ക്കുള്ള പ്രധാനകാരണമായി നാട്ടുകാര്‍ പറയുന്നത്. റോഡിന്റെയും ഓടയുടേയും നിര്‍മാണ ഘട്ടത്തില്‍ തന്നെ ഈ അപാകത നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ അധികൃതര്‍ ഉദാസീന നിലപാടാണ് സ്വീകരിച്ചത്. അപകടങ്ങള്‍ ഒഴിവാക്കാന്‍ അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണു പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."